തക്കാളി ഉപയോഗിച്ച് ടാൻ കുറയ്ക്കാനും മുഖത്തിന് സ്വാഭാവിക തിളക്കം നൽകാനും കഴിയും.തക്കാളിയിലെ വിറ്റാമിൻ സി തക്കാളി ചർമ്മത്തെ ഫ്രഷ് ആക്കുകയും നിറം ഒരേപോലെ നിലനിർത്താനും സഹായിക്കുകയും ചെയ്യുന്നു..ടാൻ മാറി മുഖം തിളക്കാൻ പരീക്ഷിക്കാം ചില എളുപ്പത്തിലുള്ള തക്കാളി ഫേസ് പാക്കുകൾ..ഒരു ടേബിൾസ്പൂൺ തക്കാളി പൾപ്പ് ഒരു ടേബിൾസ്പൂൺ തേനും ഒരു ടേബിൾസ്പൂൺ തൈരും ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക..ഒരു ടേബിൾസ്പൂൺ തക്കാളി നീര് ഒരു ടേബിൾസ്പൂൺ കടലമാവുമായി യോജിപ്പിച്ച ശേഷം പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. ടാൻ നീക്കം ചെയ്യാൻ മികച്ചതാണ് ഈ പാക്ക്..1 ടേബിൾസ്പൂൺ തക്കാളി പൾപ്പ് 1 ടേബിൾസ്പൂൺ മുൾട്ടാനി മിട്ടിയുമായി യോജിപ്പിച്ച് ഫേസ് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. മുഖക്കുരുവിനും എണ്ണമയമുള്ള ചർമ്മത്തിനും മികച്ചതാണ് ഈ പാക്ക്..1 ടേബിൾസ്പൂൺ തക്കാളി പൾപ്പ് 1 ടേബിൾസ്പൂൺ അരിപ്പൊടിയുമായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates