പല്ലുകൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്നതിനപ്പുറം ടൂത്ത് പേസ്റ്റ് കൊണ്ട് മറ്റ് ചില ഉപകാരങ്ങൾ കൂടി ഉണ്ട്..വീട്ടിലെ പല ഇടങ്ങൾ വൃത്തിയാക്കുന്നതും കറകൾ നീക്കുന്നതുമടക്കമുള്ള ജോലികൾ എളുപ്പമാക്കാൻ ടൂത്ത് പേസ്റ്റ് സഹായിക്കും..കണ്ണാടിഒരു തുണിയിൽ ടൂത്ത് പേസ്റ്റ് പുരട്ടിയ ശേഷം കണ്ണാടിയിൽ വൃത്താകൃതിയിൽ തുടച്ചുകൊടുക്കുക. എല്ലാ ഭാഗത്തും എത്തിയെന്ന് ഉറപ്പാക്കിയശേഷം നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചെടുത്താൽ കണ്ണാടി പുതുപുത്തനായി തിളങ്ങും..മേശയിലെ എണ്ണക്കറ അൽപം പേസ്റ്റ് എടുത്ത് കറ പിടിച്ച ഭാഗത്ത് നേരിട്ട് തേച്ചുകൊടുക്കാം. സ്പോഞ്ചോ മൃദുവായ ബ്രഷോ ഉപയോഗിച്ച് ഉരച്ചശേഷം നനഞ്ഞ തുണികൊണ്ട് തുടച്ചെടുത്താൽ കറ പോകും..ചുമരിലെ ക്രയോണിന്റെ കറഅൽപം ടൂത്ത്പേസ്റ്റ് എടുത്ത് പാടുകളുള്ള ഭാഗത്ത് തേച്ച ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് ഉരച്ചു തുടച്ചെടുക്കുക. പെയിന്റിന് കേടുപാടുണ്ടാകാത്ത വിധത്തിൽ ക്രയോണിന്റെ പാട് നീങ്ങി കിട്ടും..ടാപ്പുകൾഒരു സ്പോഞ്ചിൽ അൽപം ടൂത്ത്പേസ്റ്റ് പുരട്ടിയശേഷം ടാപ്പുകളും ഫിക്സ്ച്ചറുകളും ഉരച്ചു വൃത്തിയാക്കുക. പിന്നീട് സാധാരണ വെള്ളത്തിൽ കഴുകിയാൽ വൃത്തിയായി കിട്ടും..ഷൂസ്മൃദുവായ ഒരു ബ്രഷിൽ ടൂത്ത് പേസ്റ്റ് പുരട്ടി അതുപയോഗിച്ച് ഷൂസിൽ അഴുക്കുള്ള ഭാഗം വൃത്തിയാക്കുക. അഴുക്ക് നീങ്ങിയ ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ച് നീക്കാം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates