ഗോദ എന്ന ഒറ്റ മലയാള ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് വാമിഖ ഗബ്ബി.സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുള്ള താരമാണ് വാമിഖ.ഐസ്ലാന്റിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്.ഐസ്ലാന്റിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്ന വാമിഖയാണ് ചിത്രങ്ങളിൽ.കറുത്ത നിറത്തിലുള്ള ഹൂഡിയിൽ വളരെ കാഷ്വലായ വേഷമാണ് താരം ധരിച്ചിരിക്കുന്നത്.2007 ലെ ജബ് വീ മെറ്റ് എന്ന ബോളിവുഡ് സിനിമയിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് എത്തുന്നത്.ഗോദയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായ നയനിലും താരം അഭിനയിച്ചു.ആസിഫ് അലി നായകനാകുന്ന ടിക്കി ടാക്കയാണ് താരത്തിന്റെ അടുത്തതായി ഇറങ്ങാൻ പോകുന്ന മലയാള ചിത്രം.മാലൈ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലും അരങ്ങേറ്റം കുറിച്ചു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates