വിവിധ കമ്പനികളുടെ ഫോണുകള്‍ സവിശേഷമായ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുറുണ്ട് യുഎസ്പി എന്നാണ് പറയുക, സ്മാര്‍ട്ട് ഫോണുകളുടെ നിലവാരത്തെ കുറിച്ച് പറയുന്ന ഒന്നാണ് ഐപി റേറ്റിങ്.മഴ നനഞ്ഞാലോ, അല്ലങ്കില്‍ വെള്ളത്തില്‍ വീണാലോ, അതിജീവിക്കാന്‍ കഴിയുന്ന ഡിവൈസാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഐപി റേറ്റിങ് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്..ഐപി റേറ്റിങ് എന്നാല്‍ ഇന്ഗ്രസ് പ്രൊട്ടക്ഷന്‍ റേറ്റിങ് എന്നാണ് അര്‍ഥമാക്കുന്നത്. ആഗോള നിലവാരമാണിത്.ഐപി67, ഐപി68, ഐപി69 എന്നിങ്ങനെയാണ് ഐപി റേറ്റിങ് കാണിക്കുക..പൊടി, ദ്രാവകം എന്നിവയില്‍ നിന്നും അല്ലെങ്കില്‍ ഫോണ്‍ വെള്ളത്തില്‍ വീണാലും (ഒരു നിശ്ചിത സമയം വരെ) സ്മാര്‍ട്ട്ഫോണ്‍ തകരാറിലാകില്ല. ഇത് സൂചിപ്പിക്കുന്നതാണ് ഐപി റേറ്റിങ്..ആദ്യ അക്കം (0 മുതല്‍ 6 വരെ) പൊടി പോലുള്ള ഖരകണങ്ങളില് നിന്നുള്ള സംരക്ഷണത്തെ സൂചിപ്പിക്കുന്നു. രണ്ടാമത്തെ അക്കം (0 മുതല്‍ 9 വരെ) വെള്ളം, ഭക്ഷ്യയോഗ്യമായ ദ്രാവകങ്ങള്‍ തുടങ്ങിയ ദ്രാവകങ്ങളില്‍ നിന്നുള്ള സംരക്ഷണത്തെ സൂചിപ്പിക്കുന്നു..ഐപി67: പൊടിയില്‍ നിന്നും വെള്ളത്തില്‍ മുങ്ങുന്നതില്‍ നിന്നും 30 മിനിറ്റ് വരെ 1 മീറ്റര്‍ വരെ സംരക്ഷണം..ഐപി68: മികച്ച സംരക്ഷണം നല്കുന്നു ഡിവൈസുകളാണിവ. 1.5 മീറ്റര്‍ വരെ വെള്ളത്തില്‍ വരെ സുരക്ഷിതമാണ്, കൂടാതെ ഉപകരണത്തെ 30 മിനിറ്റ് വരെ വെള്ളത്തില്‍ നിന്ന് സംരക്ഷിക്കാനും കഴിയും..ഐപി69: ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങാണിത്, കൂടാതെ ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള വാട്ടര്‍ ജെറ്റുകളെയും ഡിവൈസ് ആഴമുള്ള വെള്ളത്തില്‍ മുങ്ങിയാലും ഫോണ്‍ തകരാറിലാകില്ല..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates