ബിഗ് സ്ക്രീനിൽ എപ്പോഴും മായാജാലം തീർക്കുന്ന ജോഡിയാണ് തൃഷയും അജിത്തും..ജി മുതൽ കിരീടം, മങ്കാത്ത തുടങ്ങിയ ചിത്രങ്ങൾ വരെയുള്ള ഇരുവരുടെയും ഓൺസ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർ ഏറെ ആഘോഷിച്ചതുമാണ്..വിടാമുയർച്ചി ആണ് അജിത്- തൃഷ കൂട്ടുകെട്ടിൽ ഒടുവിലെത്തിയ ചിത്രം..വൻ ഹൈപ്പിലാണ് വിടാമുയർച്ചി തിയറ്ററുകളിലെത്തിയതെങ്കിലും ചിത്രം ബോക്സോഫീസിൽ പരാജയമായി മാറി..ഗുഡ് ബാഡ് അഗ്ലിയാണ് അജിത് - തൃഷ കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രം..ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 10നാണ് തിയറ്ററുകളിലെത്തുക..ചിത്രത്തിലെ തൃഷയുടെ പ്രതിഫലം സംബന്ധിച്ചുള്ള ചർച്ചകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്..നാല് കോടി രൂപയാണ് തൃഷ ചിത്രത്തിനായി പ്രതിഫലം കൈപ്പറ്റിയിരിക്കുന്നത്.