
'പാർട്ടികളിൽ പ്രായപരിധിവെക്കുന്നത് അസംബന്ധമാണ്. ബുദ്ധിയില്ലായ്മയാണ്'

News Now
എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള് ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന് സിജെപി

ബിഹാറില് ഗംഗാനദിയില് ബോട്ട് മുങ്ങി 13 മരണം; മരിച്ചവരിലേറെയും കുട്ടികളെന്ന് റിപ്പോര്ട്ട്

തിരുവനന്തപുരം: സിപിഎമ്മിലെ പ്രായപരിധി മാനദണ്ഡത്തെ പരിഹസിച്ച് ജി സുധാകരൻ എംഎൽഎ. നിയമസഭയിൽ മുതിർന്ന പൗരരുടെ അവകാശസംരക്ഷണ ബില്ലിന്റെ ചർച്ചാവേളയിലായിരുന്നു ജി സുധാകരന്റെ പരാമർശം.
‘‘പാർട്ടികളിൽ പ്രായപരിധി വെക്കുന്നത് അസംബന്ധമാണ്. ബുദ്ധിയില്ലായ്മയാണ്. ചരിത്രനിരാസമാണ്. അത് വെച്ചവരെല്ലാം അനുഭവിക്കും സാർ... അനുഭവിച്ചുകൊണ്ടിരിക്കുകയാണ് സാർ...’’ സുധാകരൻ പറഞ്ഞു.
‘‘75 ആയെന്നു പറഞ്ഞ് എന്നേയും മാറ്റിയതാണ്. എനിക്ക് 75 ആയിട്ടില്ല. മൂന്നര വയസ്സായപ്പോൾ അക്ഷരമെല്ലാം പഠിച്ചതുകൊണ്ട് ആറുവയസ്സെന്ന് കാണിച്ച് പള്ളിക്കൂടത്തിലാക്കിയതാണ്. പ്രായം തികയുന്നതുവരെ തുടരണമെന്ന് എനിക്ക് ആഗ്രഹമില്ലായിരുന്നു. ഞാനിപ്പോൾ സ്വതന്ത്രനാണ്. അതിനാൽ പ്രായപരിധിയുടെ രക്തസാക്ഷിയല്ല, നല്ലൊരു അനുഭവസാക്ഷിയാണ്’’ -സുധാകരൻ പറഞ്ഞു.
സിപിഎമ്മിലും കോൺഗ്രസിലും ബിജെപിയിലുമെല്ലാം മുതിർന്ന പൗരന്മാരെ പ്രായപരിധിയുടെ പേരിൽ ഒഴിവാക്കുന്നത് ശരിയാണോയെന്ന് കോൺഗ്രസിലെ എം വിൻസെന്റാണ് സുധാകരനോട് ചോദിച്ചത്.
Summary
G. Sudhakaran mocks the CPM's age limit criteria
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





