കളിക്കാരനിൽ നിന്നു പരിശീലകനായുള്ള മാറ്റം ഷാബി അലോൺസോ ആഘോഷിക്കുന്നു. ജർമൻ ടീം ബയർ ലെവർകൂസനിൽ ഷാബി കാണിക്കുന്ന അത്ഭുതങ്ങളാണ് ഫുട്ബോൾ ലോകത്തെ 'ഹോട്ട് ടോപ്പിക്ക്'.യൂറോപ്യൻ ഫുട്ബോളിൽ ഈ സീസണിൽ തോൽവി അറിയാത്ത ഏക ടീമായി ഷാബിയുടെ ബയർ ലെവർകൂസൻ. സീസണിൽ തോൽവിയറിയാതെ 40 മത്സരങ്ങൾ.ലെവർകൂസൻ ജർമൻ ബുണ്ടസ് ലീഗ കിരീടത്തിലേക്ക്. ബുണ്ടസ് ലീഗയിൽ 11 സീസണുകൾക്കു ശേഷം ബയേണിനെ മറികടന്നു മറ്റൊരു ടീം കിരീടം ഉറപ്പിക്കുന്നു.കഴിഞ്ഞ ദിവസം ജർമൻ കപ്പിന്റെ ഫൈനലിലേക്ക് ലെവർകൂസൻ മുന്നേറി. സെമിയിൽ ഡെസൽഡോർഫിനെ 4-0ത്തിനു വീഴ്ത്തി.യൂറോപ്പ ലീഗിൽ ക്വാർട്ടർ ഫൈനലിൽ ടീം കളിക്കാനൊരുങ്ങുന്നു. എതിരാളികൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം വെസ്റ്റ്ഹാം യുനൈറ്റഡ്.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates