ഒരാളുടെ കൈയ്യക്ഷരം നോക്കി അയാളുടെ സ്വഭാവത്തെ നിർവചിക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?.കൈയ്യക്ഷരം നോക്കി ഒരു വ്യക്തിയെക്കുറിച്ച് മനസ്സിലാക്കുന്ന പഠന രീതിക്ക് പറയുന്ന പേരാണ് ഗ്രാഫോളജി ..ഗ്രാഫോളജി പ്രകാരം എഴുത്തിന്റെ രീതി, അക്ഷരങ്ങളുടെ ഘടന, വാക്കുകൾക്കും വരികൾക്കും ഇടയിലെ അകലം എന്നിവയെല്ലാം വിശകലനം ചെയ്ത് ഒരു വ്യക്തിയുടെ മാനസികാവസ്ഥയും ഒരു പ്രത്യേക കാര്യത്തോടോ തൊഴിൽ മേഖലയോടോ ഉള്ള താൽപര്യവുമൊക്കെ മനസ്സിലാക്കാൻ സാധിക്കും..ചെറിയ അക്ഷരംതീരെ ചെറിയ കൈയക്ഷരം ഒരു വ്യക്തിയുടെ കലാവാസനയെയാണ് സൂചിപ്പിക്കുന്നത്. ചെയ്യുന്ന എന്ത് കാര്യവും ആഴത്തിൽ വിശകലനം ചെയ്യുന്നവരകും. സമയവും ഊർജ്ജവും നഷ്ടപ്പെടുത്താതെ ലക്ഷ്യത്തിലേക്ക് കൃത്യമായി സഞ്ചരിക്കുന്നവരാണത്രേ ഇവർ..ഇടത്തരം വലുപ്പംഅധികം വലുതോ ചെറുതോ അല്ലാതെ ഇടത്തരം വലിപ്പത്തിലുള്ള കൈയ്യക്ഷരം മാനസികാരോഗ്യം ഉള്ളതിന്റെ ലക്ഷണമാണ്..വലിയ അക്ഷരങ്ങൾവലുപ്പമുള്ള കൈയക്ഷരമുള്ളവർ ഊർജസ്വലരായിരിക്കുമെന്നാണ് പറയപ്പെടുന്നത്.എല്ലാ അക്ഷരങ്ങളും ഒരേ വലുപ്പത്തിൽ ഒരു വാക്കിലെ എല്ലാ അക്ഷരങ്ങളും അണുവിട തെറ്റാതെ ഒരേ വലുപ്പത്തിൽ എഴുതാൻ സാധിക്കുന്നത് അടുക്കും ചിട്ടയുമുള്ള മനസ്ഥിതിയുടെ ലക്ഷണമാണ്. കാര്യങ്ങൾ ക്രമത്തോടെ ഗ്രഹിക്കാനും അലങ്കോലമാകാതെ ശ്രദ്ധിക്കാനും ഇവർക്ക് കഴിവുണ്ടാവും..നേർരേഖയിൽ എഴുതുന്നത്വാക്യങ്ങൾ കൃത്യമായി നേർരേഖയിൽ എഴുതാൻ കഴിയുന്നത് മനശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ്. ഒരു കാര്യത്തിൽ നിന്നും ഇത്തരക്കാരെ പെട്ടെന്ന് പിന്തിരിപ്പിക്കാൻ സാധിക്കില്ല..മുകളിലേക്ക് ചരിയുന്ന വരികൾഒരു പേജിന്റെ അവസാനത്തോട് അടുക്കുന്ന സമയത്ത് എഴുതുന്ന വാക്യങ്ങൾ മുകളിലേക്ക് വളഞ്ഞു പോവുകയാണെങ്കിൽ ഉറച്ച വ്യക്തിത്വത്തിന്റെ പ്രതീകമാണത്..എഴുത്ത് താഴേക്ക് ചരിഞ്ഞാൽപേജിന്റെ അവസാന ഭാഗം എത്തുമ്പോൾ വരികൾ താഴേക്ക് വളയുകയാണെങ്കിൽ അത്തരക്കാർക്ക് മനോബലം നന്നേ കുറവായിരിക്കും. നിസ്സാര കാര്യങ്ങൾക്ക് പോലും മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരാകുമെന്നാണ് പറയപ്പെടുന്നത്..വാക്കുകൾ അടുത്തടുത്തു വന്നാൽവാക്കുകൾക്കിടയിൽ വേണ്ടത്ര അകലം ഇടാത്തത് ആശങ്കകൾ നിറഞ്ഞ മനോനിലയുടെ പ്രതിഫലനമാണ്..ആവശ്യത്തിലധികം അകലംലോകത്തിലെ പ്രശസ്തരായ പലരുടെയും കൈയക്ഷരത്തിൽ ആവശ്യത്തിലധികം അകലമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ബുദ്ധിശക്തിയുടെയും ഏതുകാര്യത്തിലും ശ്രദ്ധ ചെലുത്തുന്നതിന്റെയും ലക്ഷണമാണ് ഇത്തരത്തിലുള്ള കൈയക്ഷരം..ഉരുണ്ട കൈയക്ഷരംകാഴ്ചയിൽ ഭംഗിയുണ്ടെങ്കിലും ഉരുണ്ട ആകൃതിയിലുള്ള കൈയക്ഷരമുള്ളവർ പൊതുവേ അലസന്മാരായിരിക്കും. കഠിനാധ്വാനം ചെയ്യാൻ ഇവർ മടിക്കും. അലസതയോടെ ഇരിക്കുമ്പോഴും താൻ തിരക്കിലാണെന്ന് സ്വയം കരുതുകയും ചെയ്യും.