ചിങ്ങക്കൂറുകാർ കലഹത്തിൽ പെടാതെ നോക്കണം, ധനക്കൂറിൽ വാരാന്ത്യം ഗുണകരം
ഇന്നത്തെ നക്ഷത്ര ഫലം

മേടം(അശ്വതി,ഭരണി,കാർത്തിക 1/4):
സാമ്പത്തിക പുരോഗതി നേടാനാകും. അധ്യാപകർക്ക് അവരുടെ മേഖലയിൽ ശോഭിക്കാൻ കഴിയും. ഉപരിപഠനത്തിന് അവസരം ലഭിക്കും. പുതിയ പ്രണയം ഉടലെടുക്കും
ഇടവം(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവർത്തന രംഗത്ത് പ്രശ്നങ്ങളില്ല. കു ടുംബ ജീവിതം സന്തോഷം നിറഞ്ഞതായി മാറും. ചെയ്തുകൊണ്ടിരുന്ന ബിസിനസ് കൂടുതൽ ലാഭകരമായി മാറും.
WHAT TO READ NEXT

അറിയാം, രത്നങ്ങളുടെ സവിശേഷതകളും ഫലവും
മിഥുനം(മകയിരം 1/2, തിരുവാതിര, പുണർതം3/4):
സ്ഥാനക്കയറ്റം ലഭിക്കാൻ യോഗം കാണുന്നു. വാഹനത്തിനു വേണ്ടിയുള്ള പണ ചെലവുകൾ വർധിക്കും. വിദ്യാർത്ഥിക ൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
കർക്കടകം(പുണർതം 1/4, പൂയം, ആയില്യം):
ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കാൻ സാധിക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും.ലോഹ സംബന്ധമായ ഇടപാടുകൾ ലാഭകരമാകും.
WHAT TO READ NEXT

വിവാഹത്തിനും ഗൃഹപ്രവേശത്തിനും മുഹൂര്‍ത്തങ്ങള്‍, ശാന്തസുന്ദരം ഈയാഴ്ച
ചിങ്ങം(മകം, പൂരം, ഉത്രം1/4):
പുതിയ ജോലി ലഭിക്കും. നഷ്ടപ്പെട്ട ഒരു വസ്തുതിരികെ കിട്ടും. വാക്കു തർക്കങ്ങളും കലഹങ്ങളും ഉണ്ടാവാതെ സൂക്ഷി ക്കുക. ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കും.
കന്നി( ഉത്രം3/4,അത്തം,ചിത്തിര1/2)
തൊഴിൽപരമായ അഭിവൃദ്ധി നേടും. മറ്റുള്ളവരുടെ തെറ്റിദ്ധാരണകൾ പരിഹരിക്കാൻ സാധിക്കും. എടുത്തു ചാടിയുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കുക.
തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):
ദൈവാധീനം ഉള്ള കാലമായതിനാൽ വലിയ ദോഷങ്ങൾ ഇല്ലാതെ മുന്നോട്ടു പോകും. ചില ഭാഗ്യ അനുഭവങ്ങളും പ്രതീക്ഷിക്കാം. കൃഷിയിൽ നിന്നുള്ള ആദായം വർദ്ധിക്കും.
വൃശ്ചികം(വിശാഖം 1/4,അനിഴം,തൃക്കേട്ട ):
പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. വീട്ടിൽ സമാധാനവും സന്തോഷവും നിലനിൽക്കും. കുടുംബ സ്വത്ത് സംബന്ധമായ തർക്കങ്ങൾ പരിഹാരമാകും.
ധനു(മൂലം, പൂരാടം, ഉത്രാടം1/4):
പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനും സാധ്യത കാണുന്നു. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. വാരാന്ത്യം കൂടുതൽ ഗുണകരമാണ്.
മകരം(ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):
ഉല്ലാസ യാത്രക്ക് സാധ്യത കാണുന്നു. കലാരംഗത്ത് ശോഭിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.
കുംഭം(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):
പണയം വെച്ച സ്വർണാഭരണങ്ങൾ നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കോടതി കാര്യങ്ങളിൽ തീരുമാനം നീണ്ടു പോകും. പഠനത്തിൽ അലസലാകും.
മീനം(പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):
വീടു പുതുക്കിപണിയാൻസാധ്യത കാണുന്നു. ആഗ്രഹിച്ച വാഹനം സ്വന്തമാക്കാൻ കഴിയും. വിദേശത്ത് നിന്ന് ഒരു സമ്മാനം ലഭിക്കും. പല തടസ്സങ്ങളെയും തരണം ചെയ്യും
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
daily horoscope 29 august 2025
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


