
Today's Rashi Phalam April 3|പ്രവർത്തനങ്ങളിൽ പുരോഗതി, വരുമാനത്തിൽ വർധനവ്
ഇന്നത്തെ നക്ഷത്രഫലം – 3-4-2026

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പ്രവർത്തനങ്ങളിൽ മുന്നേറ്റം കൈവരും. പുതിയ അവസരങ്ങൾ ലഭിക്കും. ആത്മവിശ്വാസം വർധിക്കും. സാമ്പത്തികമായി മെച്ചം ഉണ്ടാകും. പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
കുടുംബകാര്യങ്ങളിൽ സന്തോഷം നിലനിൽക്കും. സുഹൃത്തുക്കളുമായി നല്ല സമയം ചിലവഴിക്കും. ചില ആഗ്രഹങ്ങൾ സഫലമാകും. കോടതി കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ബന്ധങ്ങളിൽ സഹിഷ്ണുത പുലർത്തണം. ശ്രമങ്ങൾക്ക് അനുസൃതമായ ഫലം ലഭിക്കും. ഭൂമി വാങ്ങാനുള്ള ആഗ്രഹം നടക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
സാമ്പത്തികമായി ഗുണകരമായ സാഹചര്യം ഉണ്ടാകും. കുടുംബത്തിൽ സന്തോഷം അനുഭവപ്പെടും. പുതിയ കാര്യങ്ങൾ ആരംഭിക്കാൻ കഴിയും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. പ്രവർത്തനങ്ങളിൽ പുരോഗതി കൈവരും. വരുമാനത്തിൽ കാര്യമായ വർധനവ് ഉണ്ടാകും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
പണമിടപാടുകളിൽ ജാഗ്രത പുലർത്തണം. പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരും. ആരോപണങ്ങൾ കേൾക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദൂരദിക്കിലേക്ക് സ്ഥലംമാറ്റം ലഭിക്കാം.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
പ്രേമബന്ധങ്ങളിൽ സന്തോഷം വർധിക്കും. സാമ്പത്തികമായി ഗുണകരമായ സാഹചര്യം ഉണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കും. ഭാഗ്യം അനുകൂലമായ ദിവസമാണിന്ന്.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക. പ്രവർ ത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തും. കുടുംബജീ വിതം സന്തോഷകരമാകും. പെട്ടെന്നുള്ള യാത്ര കൾ ആവശ്യമായി വരും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പുതിയ അവസരങ്ങൾ ലഭിക്കും. പ്രവർത്തനങ്ങളിൽ മുന്നേറ്റം കൈവരും. ആത്മവിശ്വാസം വർധിക്കും. യാത്ര ഗുണകരമാകും. പൊതുവേ ഈശ്വരാധീനമുള്ള കാലമാണ്. വരുമാനം തൃപ്തികരമാണ്.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരും. കുടും ബകാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കും. മക്കളുടെ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. പ്രാർ ത്ഥനകൾ മുടങ്ങാതെ നടത്താൻ നോക്കുക.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. പ്രവർത്തനങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ ചുമതലകൾ ഏറ്റെടുക്കും. കൃഷിയിൽ നിന്നും ലാഭം വർദ്ധിക്കും. ആരോഗ്യം തൃപ്തികരമാണ്.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
ആരോഗ്യനിലയിൽ പുരോഗതി കൈവരും. പുതി യ അവസരങ്ങൾ ലഭിക്കും. ഉന്നത വ്യക്തികളുമാ യുള്ള ആശയവിനിമയം ഗുണകരമാകും.കുടുംബ ത്തിൽ സമാധാനം നിലനിൽക്കും.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Daily Horoscope April 3 , 2026.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




