Today's Rashi Phalam September 20 |വീട്ടിലെ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തും

ഇന്നത്തെ നക്ഷത്രഫലം – 20-9-2026 ഡോ: പി. ബി. രാജേഷ്

daily horoscope
daily horoscope
Edited by :Amal Joy
Last Updated :19 സെപ്റ്റംബർ 2026, 10:50 pm IST

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പ്രധാനപ്പെട്ട ഒരു രേഖയുമായി ബന്ധപ്പെട്ട കാത്തി രിപ്പ് അവസാനിക്കും. സുഹൃത്തിന്റെ സഹായത്തോടെ മുടങ്ങിക്കിടന്ന ഒരു കാര്യം പൂർത്തിയാക്കാൻ കഴിയും. കലാരംഗത്ത് അംഗീകാരം ലഭിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വീട്ടിൽ സന്തോഷകരമായ ഒരു ചടങ്ങിനുള്ള ഒരുക്കങ്ങൾ നടക്കും. ബന്ധുക്കളിൽനിന്ന് നല്ല വാർത്ത ലഭിക്കും. വിലപിടിപ്പുള്ള ഒരു സാധനം വാങ്ങാൻ അവസരം ലഭിക്കാം.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനരംഗത്ത് പുതിയ സാധ്യതകൾ തുറക്കും. നേരത്തെ നൽകിയ അപേക്ഷയിൽ അനുകൂല മായ മറുപടി ലഭിക്കാം. എഴുത്ത്, ആശയവിനിമ യം തുടങ്ങിയ മേഖലകളിൽ കഴിവ് പ്രകടിപ്പിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വ്യാപാരരംഗത്ത് പുതിയ ഇടപാടുകൾക്ക് തുടക്കമാകും. വിശ്വസിച്ചിരുന്ന ഒരാളിൽനിന്ന് നല്ല സഹകരണം ലഭിക്കും. വീട്ടിലെ ഒരു ചെറിയ പ്രശ്നത്തിന് പരിഹാരം കണ്ടെത്തും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പൊതുപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധനേടും. നേരത്തെ ആലോചിച്ചിരുന്ന ഒരു പരിപാടിക്ക് അനുകൂലമായ തീരുമാനമുണ്ടാകും. സാമ്പത്തി കമായി പ്രതീക്ഷിക്കാത്ത ഒരു നേട്ടം ലഭിക്കാം.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. രേഖക ൾ പരിശോധിച്ച് മുന്നോട്ടുപോകുന്നത് ഗുണകരമാകും. വീട്ടിലേക്ക് ആവശ്യമായ ഒരു സാധനം സ്വന്തമാക്കാൻ കഴിയും. സാമ്പത്തിക നില ഭദ്രമാണ്

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അ നുകൂലമായ തീരുമാനം ഉണ്ടാകും. കായിക മേഖല കളിലുള്ളവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ഒരു പഴയ സൗഹൃദം വീണ്ടും സജീവമാകും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു കാര്യത്തിന് അനുകൂലമായ തുടക്കം ലഭിക്കും. പണം കിട്ടാനുള്ള വഴി തുറന്നു കിട്ടും. കു ടുംബത്തിലെ ഒരാളുടെ നേട്ടം സന്തോഷം നൽകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വീടുമായി ബന്ധപ്പെട്ട ഒരു പ്രധാന തീരുമാനം എടുക്കും. വിദേശത്തുള്ള ബന്ധുവിൽനിന്ന് സന്തോഷകരമായ വാർത്ത ലഭിക്കും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

നേരത്തെ മുടങ്ങിയിരുന്ന ഒരു ഔദ്യോഗിക നടപടി മുന്നോട്ടുപോകും. പുതിയ ഉത്തരവാദിത്തം ഏറ്റെ ടുക്കേണ്ടിവരും. സാമ്പത്തിക ഇടപാടുകളിൽ കൃത്യത പാലിക്കുന്നത് ഗുണം ചെയ്യും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾) സുഹൃത്തുക്കളോടൊപ്പം നടത്തുന്ന ഒരു കൂടി ക്കാഴ്ച പ്രയോജനകരമാകും. ചെറിയൊരു സംരംഭത്തിന് ആവശ്യമായ പിന്തുണ ലഭിക്കും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും.

മീനം (രേവതി, പൂരുരുട്ടാതി ¼, ഉത്രട്ടാതി) നേരത്തെ നൽകിയ വാഗ്ദാനം പാലിക്കാൻ സാധിക്കും. പഠനത്തിൽ നല്ല പുരോഗതി കൈവരിക്കും. അപ്രതീക്ഷിതമായി ലഭിക്കുന്ന ഒരു ക്ഷണം പുതിയ അവസരത്തിന് വഴിയൊരുക്കും.

News Now

Summary

Today's Rashi Phalam September 20

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates