
Today's Rashi Phalam october 05| പ്രണയ പങ്കാളിയുമായി പിണക്കത്തിന് സാധ്യത; വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കുക
ഇന്നത്തെ നക്ഷത്രഫലം – 5-10-2026

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
കുടുംബജീവിതം സന്തോഷകരമാകും. സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. കല, എഴുത്ത്, സംഗീതം തുടങ്ങിയ മേഖലകളിൽ താൽപര്യമുള്ളവർക്ക് നല്ല സമയം.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
മറ്റുള്ളവരിൽ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത കാണുന്നു. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. പൊതുവേ ഈശ്വരാധീനം കുറഞ്ഞ കാലമാണ്. സാമ്പത്തിക ക്ലേശം ഉണ്ടാകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
പ്രണയ പങ്കാളിയുമായോ മക്കളുമായോ ചെറിയ പിണക്കങ്ങൾ ഉണ്ടാകാം. സാമ്പത്തിക പുരോഗതി പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമാണ്. യാത്ര വിജയകരമാകും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
വരുമാനവും ചെലവും കൃത്യമായി പരിശോധിക്കുക. പണമിടപാടുകളിൽ ധൃതിപിടിച്ച തീരുമാനങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്. ദമ്പതികൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
മനസ്സിൽ തോന്നുന്ന ആശയങ്ങൾക്ക് പ്രായോഗിക രൂപം നൽകാൻ കഴിയും. കലാരംഗത്തും സൃഷ്ടിപരമായ പ്രവർത്തനങ്ങളിലും കഴിവ് തെളിയിക്കും. പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
പ്രയാസത്തിലായ ഒരാൾക്ക് ആവശ്യമായ സഹായം നൽകും. സാമ്പത്തിക അഭിവൃദ്ധി പ്രതീക്ഷിക്കാം. മക്കളുടെ വിജയത്തിൽ സന്തോഷിക്കാൻ കഴിയും. ആരോഗ്യം തൃപ്തികരമാണ്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
പങ്കാളിയോടോ മക്കളോടോ സംസാരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കുക. ചെറിയ വിഷയത്തെ വലിയ തർക്കമാക്കാതിരിക്കാൻ ശ്രദ്ധ വേണം. അസുഖങ്ങൾ പൂർണമായി ഭേദമാകും.
വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)
മറ്റുള്ളവരുടെ കാര്യങ്ങളിൽ സഹായിക്കാൻ മുന്നിട്ടിറങ്ങും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.വിശേഷ ചടങ്ങുകളിൽ പങ്കെടുക്കും. ഇപ്പോൾ നടത്തുന്ന ബിസിനസ് പുരോഗമിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
സ്നേഹത്തിനും അടുപ്പമുള്ള ബന്ധങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകും. ദീർഘയാത്രകൾ നടത്തും. മക്കളോടൊപ്പം സ ന്തോഷകരമായ സമയം ചെലവഴിക്കും. സാമ്പത്തിക പുരോഗതി നേടും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പുറത്തുള്ള ഒരാളുടെ ഇടപെടലിലൂടെ ഒരു പ്രധാന കാര്യം നേടാൻ കഴിയും. അപേക്ഷിച്ചിട്ടുള്ള വായ്പകൾ അനുവദിച്ചു കിട്ടും. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ സാധിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
വിവാദങ്ങൾക്ക് ഇടയാക്കാവുന്ന വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിൽ നിയന്ത്രണം പാലിക്കുക. ഭാഗ്യം അനുകൂലമല്ലാത്ത കാലമാണ് ഇത്. സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാകാം.
മീനം (രേവതി, പൂരുരുട്ടാതി ¼, ഉത്രട്ടാതി)
പല കാര്യങ്ങളും മന്ദഗതിയിൽ ആകാൻ ഇടയുണ്ട്. പണമിടപാടുകൾ കൃത്യമായി രേഖപ്പെടുത്തി മുന്നോട്ടുപോകുക. ചെറിയ അസുഖങ്ങൾ പിടിപെടാൻ സാധ്യത കാണുന്നു.
News Now
Summary
Today's Horoscope in Malayalam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






