
മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ വാർഷിക തിരുനാൾ മഹോത്സവത്തിന് ഇന്ന് കൊടിയേറും
18 ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾ
മാഹി: മലബാറിന്റെ ചരിത്ര പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ വാർഷിക തിരുനാൾ ആഘോഷങ്ങൾക്ക് ഇന്ന് (തിങ്കളാഴ്ച) രാവിലെ 11.30-ന് ഔദ്യോഗികമായി കൊടിയേറും. ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് തിരുനാൾ കൊടിയേറ്റിന് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രധാന അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിട്ടുള്ള വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിക്കുന്നതോടെ 18 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കമാകും.
തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും വിവിധ റീത്തുകളിലായി ദിവ്യബലിയും നൊവേനയും നടക്കും. തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ഫാ. ഡോ. അലോഷ്യസ് കുളങ്ങരയുടെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി, ഫാ. ഷാജു ആന്റണി, ഫാ. ജോൺ വെട്ടിമലയിൽ, ഫാ. ആന്റണി പാലിയത്തറ, ഫാ. ആന്റണി പയസ്, ഫാ. ഡാനി ജോസഫ്, ഫാ. ജിജു പള്ളിപ്പറമ്പിൽ, ഫാ. മദലൈ മുത്തു, ഫാ. വാൾട്ടർ ഡിസൂസ, ഫാ. മനോജ് എസ്. ദാസ്, ഫാ. സിജോ ജോസഫ്, ഫാ. ഷെബിൻ ജോർജ്, ഫാ. ഷിജോയ് ഫ്രാൻസിസ് മാച്ചിവീട്ടിൽ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കും.
ഒക്ടോബർ 14, 15 തീയതികളാണ് പ്രധാന തിരുനാൾ ദിനങ്ങൾ. ഒക്ടോബർ 14-ന് തിരുനാൾ ജാഗരണ ദിനത്തിൽ വൈകിട്ട് 5.30-ന് കോഴിക്കോട് അതിരൂപത വികാരി ജനറൽ ഡോ. ജൻസൺ പുത്തൻവീട്ടിലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലിയും നൊവേനയും നടക്കും. തുടർന്ന് വൈകിട്ട് ഏഴ് മണിക്ക് വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിസാന്ദ്രമായ നഗര പ്രദക്ഷിണം ആരംഭിക്കും. പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ 15-ന് പുലർച്ചെ ഒരു മണി മുതൽ രാവിലെ ആറ് മണി വരെ വിശ്വാസികൾ നേർച്ചയായി ശയന പ്രദക്ഷിണം നടത്തും.
തുടർന്ന് രാവിലെ 10.30-ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് റവ. ഡോ. വർഗീസ് ചക്കാലക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ തിരുനാൾ പാട്ടുകുർബാന അർപ്പിക്കും. പാരിഷ് കൗൺസിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ സ്നേഹസംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 11 ഞായറാഴ്ച വൈകിട്ട് ആറിന് കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല ദിവ്യബലി അർപ്പിക്കും. മാഹിയുടെ സവിശേഷമായ ഫ്രഞ്ച് പാരമ്പര്യം അനുസ്മരിച്ച് ഒക്ടോബർ 17-ന് വൈകിട്ട് ആറ് മണിക്ക് കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരിയുടെ കാർമ്മികത്വത്തിൽ ഫ്രഞ്ച് ഭാഷയിൽ പ്രത്യേക ദിവ്യബലി നടക്കും.
ഒക്ടോബർ 18-ന് വൈകിട്ട് ആറിന് വിജയപുരം രൂപത മെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപ്പറമ്പിലിന്റെ കാർമ്മികത്വത്തിലും, ഒക്ടോബർ 21-ന് വൈകിട്ട് ആറിന് മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലത്തിന്റെ കാർമ്മികത്വത്തിൽ സീറോ മലബാർ റീത്തിലും ദിവ്യബലിയുണ്ടാകും. തുടർന്ന് ഒക്ടോബർ 22-ന് ഉച്ചകഴിഞ്ഞ് പൊതുവണക്കത്തിന് വെച്ചിരുന്ന തിരുസ്വരൂപം തിരികെ അൾത്താരയിലെ രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയിറങ്ങും.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
The historic 18-day annual feast of Saint Theresa of Avila at the renowned Mahe Basilica commences today with the solemn flag-hoisting ceremony at 11:30 AM, led by Rector Fr. Sebastian Karakkatt
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



