ഈ നക്ഷത്രക്കാര്‍ക്ക് നിക്ഷേപത്തിനു പറ്റിയ ദിവസം, കുടുംബ ജീവിതം ഊഷ്മളമാവും

ഇന്നത്തെ നക്ഷത്രഫലം 15-10-2025

horoscope
ഇന്നത്തെ നക്ഷത്രഫലം horoscopeSource by : AI Image
Last Updated :14 October 2025, 2:06 pm IST

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

കുടുംബത്തില്‍ ഒരു മംഗള കര്‍മ്മം നടക്കും. തൊഴില്‍ രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. യാത്ര ഗുണകരമായി തീരും. പുതിയ വാഹനം വാങ്ങാന്‍ സാധിക്കും.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ബന്ധുക്കളില്‍ നിന്നും പ്രതീക്ഷിച്ച അത്ര സഹായം ലഭിച്ചെന്നുവരില്ല. ഉല്ലാസയാത്രയില്‍ പങ്കെടുക്കും. ജോലി മാറ്റത്തിന് ശ്രമിക്കാവുന്ന കാലമാണ്. വീട് മോടി പഠിപ്പിക്കാന്‍ കഴിയും.

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം 3/4)

തൊഴില്‍ രംഗത്ത് ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം ഉണ്ടാകും. സാമ്പത്തികമായും ഗുണകരമായ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഇന്ന് പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവര്‍ കൂടുതല്‍ വിലകല്‍പ്പിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

സുഹൃത്തുക്കളുമായി ഒത്തുകൂടാന്‍ അവസരം ഉണ്ടാകും. പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കും. ആരോഗ്യം മെച്ചപ്പെടും.

ചിങ്ങം (മകം , പൂരം, ഉത്രം ¼)

ചെറിയ യാത്രകള്‍ക്ക് സാധ്യത കാണുന്നു. പണം ഇന്ന് നിക്ഷേപിക്കുന്നത് ഗുണകരമാണ്. പൊതുവേ സന്തോഷകരമായ ദിവസം ആണിന്ന്. കുടുംബ ജീവിതം ഊഷ്മളമാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

നേരത്തെ ലഭിക്കേണ്ടിയിരുന്ന പണം ഇന്ന് കൈവശം വന്നുചേരും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും. ബിസിനസ് വികസിപ്പിക്കാന്‍ അവസരം വരും. ദൂരയാത്രകള്‍ക്ക് യോഗം ഉണ്ട്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

പൊതുവേ ദൈവാധീനം ഉള്ള കാലമാണ്. പുതുതായി തുടങ്ങാന്‍ ഉദ്ദേശിക്കുന്നകാര്യം ഇന്നു തന്നെ ചെയ്യുക. സാമ്പത്തിക നില ഭദ്രമാണ്. മക്കളില്‍ നിന്നും സന്തോഷ വാര്‍ത്തകള്‍ കേള്‍ക്കും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

പ്രവര്‍ത്തനരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. പ്രാര്‍ത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താന്‍ ശ്രദ്ധിക്കുക. സാമ്പത്തിക ഞെരുക്കം തുടരും. യാത്ര ഗുണകരമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പണം ഇടപാടുകളില്‍ വലിയ ശ്രദ്ധ ആവശ്യമാണ്. പുതിയ സംരംഭങ്ങള്‍ക്ക് ഇന്നത്തെ ദിവസം നന്നല്ല. പ്രതീക്ഷിക്കാത്ത പല തടസ്സങ്ങളും ഉണ്ടാകുമെങ്കിലും അവയെല്ലാം താനേ മാറുന്നതാണ്.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം 1/2)

കുടുംബജീവിതം സന്തോഷകരമാണ്. പ്രതീക്ഷിച്ചിരുന്ന സഹായങ്ങള്‍ എത്തിച്ചേരും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. പ്രാര്‍ത്ഥനകളും മറ്റും മുടങ്ങാതെ നടത്തുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ശത്രുക്കളില്‍ നിന്നും ഉപദ്രവം ഉണ്ടാകാം.

വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. സാമ്പത്തിക ഞെരുക്കം ഉണ്ടാകാം.

മീനം (പൂരുരുട്ടാതി ½, ഉത്രട്ടാതി, രേവതി)

പൊതുവേ ഗുണകരമായ ദിവസമാണ് ഇന്ന്. പ്രതീ ക്ഷിക്കുന്ന പോലെ കാര്യങ്ങള്‍ നടക്കും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കും. വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും.

News Now

Summary

Daily horoscope and astrology prediction for October 15

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates