ഇന്ന് തുടങ്ങുന്ന കാര്യങ്ങള്‍ വിജയിക്കും, ഈ നക്ഷത്രക്കാര്‍ പുതിയ വാഹനം വാങ്ങും

ഇന്നത്തെ നക്ഷത്രഫലം 25-10-2025

Horoscope
ഇന്നത്തെ നക്ഷത്രഫലം HoroscopeAI Image
Edited by :Shiju
Last Updated :24 ഒക്ടോബർ 2025, 4:12 pm IST

മേടം (അശ്വതി, ഭരണി, കാര്‍ത്തികം ¼)

യാത്ര ഗുണകരമാകും. വീട് വാങ്ങാനുള്ള കരാര്‍ ഒപ്പിടും. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും. പൊതുവേ ദൈവാധീനമുള്ള കാലമാണ്. കാര്യങ്ങള്‍ സഫലമാകാന്‍ അധിക ശ്രമം വേണ്ടി വരും.

ഇടവം (കാര്‍ത്തികം ¾, രോഹിണി, മകയിരം ½)

പലതുകൊണ്ടും സന്തോഷമുള്ള ദിവസമാണ് ഇന്ന്. സുഹൃത്തുക്കളുമായി ഒത്തുകൂടാന്‍ കഴിയും. പുതിയ ആശയങ്ങള്‍ നടപ്പില്‍ വരുത്താന്‍ സാധിക്കും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം3/4)

ജോലി കാത്തിരിക്കുന്നവര്‍ക്ക് നിയമന ഉത്തരവ് ലഭിക്കും. ദീര്‍ഘ യാത്രകള്‍ ആവശ്യമായി വരാം. ജലദോഷം പനി മുതലായ അസുഖങ്ങള്‍ പിടിപെ ടാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം ഉണ്ടാകും.

കര്‍ക്കടകം (പുണര്‍തം 1/4,പൂയം, ആയില്യം)

മക്കളുടെ വിജയങ്ങളില്‍ അഭിമാനിക്കാന്‍ ആകും. ഉന്നത ബന്ധങ്ങള്‍ കൊണ്ട് ചില നേട്ടങ്ങള്‍ ഉണ്ടാകും. വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കാം. കമിതാക്കള്‍ക്ക് നല്ല ദിവസമാണിന്ന്.

ചിങ്ങം (മകം , പൂരം, ഉത്രം ¼)

വീട്ടില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും. ഔദ്യോഗിക യാത്രകള്‍ ആവശ്യമായി വരാം. അടുത്ത ഒരു സുഹൃത്തില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടി വരാം. അനാവശ്യ ചെലവുകള്‍ അധികമാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

തുടര്‍പഠനം വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമാകും. പല മാര്‍ഗങ്ങളിലൂടെ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. കുടുംബ ജീവിതം സന്തോഷകരമായി തുടരും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

നേരത്തെ കിട്ടേണ്ട ആനുകൂല്യങ്ങള്‍ ഇപ്പോള്‍ അനുവദിച്ചു കിട്ടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് സാധ്യമാകും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും ഉന്നത വിജയം നേടും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

പൊതുവേ ഉത്സാഹം തോന്നുന്ന ദിവസമാണ് ഇന്ന്. ഭാഗ്യ പരീക്ഷണങ്ങളില്‍ വിജയം നേടും. പൊതുവേ ഈശ്വരാധീനം ഉള്ള കാലമാണ്. ബിസിനസ്സില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തും

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വലിയ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. പുതിയ സൗഹൃദങ്ങള്‍ കൊണ്ട് നേട്ടം ഉണ്ടാകും. യാത്ര ഗുണകരമാണ്. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടും. ആരോഗ്യനില തൃപ്തികരമാണ്.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം 1/2)

പങ്കുകച്ചവടം ലാഭകരമായി മാറും. സാഹിത്യ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കും. ഇന്ന് തുടങ്ങുന്ന കാര്യങ്ങള്‍ എല്ലാം വിജയിക്കും. പുതിയ വാഹനം വാങ്ങാന്‍ തീരുമാനിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും. ആരോഗ്യനില മെച്ചപ്പെടും. എതിരാളികളെ കൊണ്ട് ചില പ്രയോജനങ്ങള്‍ ഉണ്ടാകും. പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി ½, ഉത്രട്ടാതി, രേവതി)

ഗുണദോഷ സംരക്ഷണമായ ഒരു ദിവസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും പ്രവര്‍ത്തനരംഗത്ത് അംഗീകാരങ്ങള്‍ ലഭിക്കും.

News Now

Summary

Daily horoscope and astrology prediction for October 25, 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates