ഇടവക്കൂറുകാര്‍ പുതിയ വാഹനം വാങ്ങും, സാമ്പത്തിക നേട്ടം

ഇന്നത്തെ നക്ഷത്രഫലം 17-9-2025

daily horoscope
ഇന്നത്തെ നക്ഷത്രഫലം daily horoscopeAI Image
Edited by :Shiju
Last Updated :15 സെപ്റ്റംബർ 2025, 4:36 pm IST

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):

വീട്ടില്‍ ഒരു മംഗള കര്‍മ്മം നടക്കാന്‍ ഇടയുണ്ട്. വരവിലും അധികമായ ചെലവുകള്‍ ഉണ്ടാകും. നേരത്തെ ഇങ്ങോട്ട് സഹായം ചെയ്തവര്‍ എതിരായി മാറും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

പൂര്‍വിക സ്വത്തു ലഭിക്കും. പങ്കാളിയെ കൊണ്ട് നേട്ടം ഉണ്ടാകും. ചിലര്‍ പുതിയ വാഹനംവാങ്ങും. സാമ്പത്തികനേട്ടമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം നന്ന്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)

മാധ്യമപ്രവര്‍ത്തകര്‍ക്ക് മികച്ചസമയമാണ്. ഉന്നത ബന്ധങ്ങള്‍ ഗുണകരമാകും. കുടുംബത്തില്‍ സമാധാനം ഉണ്ടാകും. ജോലി കിട്ടാതെ ഉള്ളത് കളയരുത്.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

അയല്‍ക്കാരമായി ഉണ്ടായിരുന്ന കലഹങ്ങള്‍ രമ്യമായി പരിഹരിക്കും. കാര്‍ഷിക കാര്യങ്ങളില്‍ താല്പര്യവും വര്‍ദ്ധിക്കും. മക്കള്‍ സന്തോഷ വാര്‍ത്തകള്‍ നല്‍കും.

ചിങ്ങം (മകം, പൂരം, ഉത്രം1/4):

ഭാഗ്യമുള്ള കാലമാണ്. സാമ്പത്തിക നില മെച്ചപ്പെടും. ചിലര്‍ക്ക് ഇഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കാന്‍ കഴിയും. ആരൊക്കെ നന്നായി ശ്രദ്ധിക്കണം.

കന്നി (ഉത്രം 3/4,അത്തം, ചിത്തിര 1/2)

അയല്‍ക്കാരുമായി തര്‍ക്കങ്ങളും കലഹങ്ങളും ഉണ്ടാകാം. എടുത്തു ചാടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക. തീര്‍ ത്ഥയാത്ര ദോഷങ്ങള്‍ക്ക് പരിഹാരമാകും.

തുലാം (ചിത്തിര1/2, ചോതി,വിശാഖം 3/4):

എല്ലാ കാര്യത്തിനും കൂടുതല്‍ ഉത്സാഹം തോന്നും. ബന്ധുക്കളുടെ സഹായം ലഭിക്കും. പഴയ വാഹനം വിറ്റ് ഒഴിവാക്കും. അസുഖങ്ങള്‍ പൂര്‍ണമായി വിട്ടുമാറും.

വൃശ്ചികം (വിശാഖം 1/4,അനിഴം, തൃക്കേട്ട ):

പ്രാര്‍ത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. സാമ്പത്തിക ക്ലേശങ്ങള്‍ ഉണ്ടാകും. മക്കളെ കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ടിവരാം. യാത്രകള്‍ ഗുണകരമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം1/4):

കടം കൊടുത്ത പണം മടക്കി കിട്ടും. വീട്ടില്‍ നിന്നുള്ള പിന്തുണഉണ്ടാകും. ഔദ്യോഗിക യാത്ര കൊണ്ട് നേട്ടം ഉണ്ടാകും. വിദേശത്തുനിന്ന് സന്തോഷ വാര്‍ത്ത വരും.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

തൊഴില്‍ രംഗത്ത് ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും. എതിരാളികളില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ ഉണ്ടാകും. അവിവാഹിതരുടെ വിവാഹാലോചന നീളും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

കുടുംബജീവിതം സമാധാനം നിറഞ്ഞതാകും. ആരോഗ്യം മെച്ചപ്പെടും. ഭൂമി വാങ്ങാനുള്ള തീരുമാനം മാറ്റി വെക്കും. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നല്ല സമയമാണ്

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

പ്രതീക്ഷിക്കാത്ത പല പ്രതിബന്ധങ്ങളും വന്നു ചേരും. വാഹന അപകടങ്ങള്‍ ഉണ്ടാകാനും ഇടയുണ്ട്. കുടുംബത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും മറ്റും നടക്കും.

News Now

Summary

Daily horoscope, astrology prediction for September 17, 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates