
ഈ നക്ഷത്രക്കാര്‍ക്കു പുതിയ ചില തുടക്കങ്ങൾക്ക് സാധ്യത
ഇന്നത്തെ നക്ഷത്രഫലം 22-9-2025

മേടം (അശ്വതി, ഭരണി, കാർത്തിക 1/4):
പല കാര്യങ്ങളിലും തീരുമാനം എടുക്കാൻ കഴിയില്ല. പഠനത്തിൽ അലസത തുടരും. ആരോഗ്യം നന്നായി ശ്രദ്ധിക്കുക. വാഹനം കൊണ്ട് വിഷമങ്ങൾ ഉണ്ടാകാം.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
കിട്ടേണ്ട പണത്തിൽ ഒരു പങ്ക് ലഭിക്കാം. പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കില്ല. കാർഷിക മേഖലയിൽ മാന്ദ്യം ഉണ്ടാക്കാം. ആഭരണങ്ങൾ സമ്പാദിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4):
കുടുംബത്തിൽ ചെറിയ സന്തോഷങ്ങൾ പ്രതീക്ഷിക്കാം. ഉല്ലാസ യാത്രയ്ക്ക് സാധ്യത കാണുന്നു. തൊഴിൽ രംഗത്ത് അനുകൂല ചലനങ്ങൾ ഉണ്ടാകും.
WHAT TO READ NEXT

കന്നി മാസം; നാഗങ്ങളെ പൂജിക്കൂ, ശാപദോഷങ്ങള്‍ മാറും
കർക്കടകം (പുണർതം 1/4, പൂയം, ആയില്യം):
ഇന്നലത്തേതിലും മികച്ച ദിവസമാണ് ഇന്ന്. അസുഖങ്ങൾ ഭേദമാകും. പുതിയ ചില തുടക്കങ്ങൾക്ക് സാധ്യത കാണുന്നു. വീട് വിട്ട് നിൽക്കേണ്ടി വരാം.
ചിങ്ങം (മകം, പൂരം, ഉത്രം1/4):
മിന്നാമിനുങ്ങിന്റെ വെളിച്ചം പോലെ ചെറിയ ശുഭ സൂചനകൾ കണ്ടുതുടങ്ങും. പുതിയ നിക്ഷേപങ്ങൾ നടത്താൻ സാധിക്കും. ആരോഗ്യം തൃപ്തികരമാണ്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2):
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് എന്ന പോലെ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാകും. വിദേശ യാത്രയ്ക്ക് സാധ്യത തെളിയും. സർക്കാരിൽ നിന്നും സഹായംഉണ്ടാകും.
തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):
ധനനാശത്തിന് സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും ഒഴിവാക്കുക. ഒരുകാരണവശാലും ആർക്കും ജാമ്യം നിൽക്കരുത്. പങ്കാളിയുടെ ഉപദേശം സ്വീകരിക്കുക.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട ):
കൃഷിയിൽ നിന്ന് നേട്ടം ഉണ്ടാകും. പരീക്ഷയിൽ വിജയിക്കും. കായിക രംഗത്ത് ശോഭിക്കാൻ കഴിയും. സാമ്പത്തിക നില തൃപ്തികരമാണ്. പ്രാർത്ഥന മുടങ്ങരുത്.
ധനു (മൂലം, പൂരാടം, ഉത്രാടം1/4):
തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റ ങ്ങൾ പ്രകടമാകും.ഉന്നത വ്യക്തികളെ കൊണ്ട് നേട്ടമുണ്ടാകും. കലാരംഗത്ത് ശോഭിക്കാൻ കഴിയും.
മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):
പങ്കാളിയുമായി ഉണ്ടായിരുന്ന പ്രശ്നങ്ങ ൾക്ക് പരിഹാരം ഉണ്ടാകും. പുതിയ വിഷയം പഠിക്കാൻ ചേരും. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് നല്ല സമയമാണിത്.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):
ഇന്നത്തെ ദിവസം പല കാര്യങ്ങൾക്കും ശുഭകരമല്ല. കഴിയുന്നത്ര കാര്യങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുക. യാത്രകൾക്കും തടസം നേരിടാം.
മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):
കുടുംബജീവിതം ഊഷ്മളമാകും. പുതി യ സൗഹൃദങ്ങൾ സ്ഥാപിക്കും. പ്രണയിതാവിൽ നിന്നും അനുകൂല മറുപടി പ്രതീക്ഷിക്കാം. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Daily Horoscope, astrology prediction for September 22
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


