Today's Rashi Phalam July 14 | ജോലിയിൽ മുന്നേറ്റം, സാമ്പത്തിക ഇടപാടിൽ ശ്രദ്ധ വേണം

ഇന്നത്തെ നക്ഷത്രഫലം – 14-07-2026

Daily Horoscope
Daily Horoscope
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :13 ജൂലൈ 2026, 10:53 pm IST

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ജോലികളിൽ നല്ല മുന്നേറ്റം ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടം ലഭിക്കും. പുതിയ ആളുകളെ പരിചയപ്പെടാൻ അവസരം ലഭിക്കും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും.

ഇടവം (കാർത്തിക 2/4, രോഹിണി, മകയിരം ½)

പ്രധാനപ്പെട്ട തീരുമാനങ്ങൾ അനുകൂലമാകും. ജോലിയിൽ നിങ്ങളുടെ കഴിവ് അംഗീകരിക്കപ്പെടും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ഔദ്യോഗിക യാത്രകൾ ഗുണകരമാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

മുടങ്ങിക്കിടന്ന കാര്യങ്ങൾ വീണ്ടും തുടങ്ങും. പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ പുലർത്തുക. ആത്മവിശ്വാസം വർധിക്കും. ഇന്റർവ്യുകളിൽ മികവ് പ്രകടിപ്പിക്കും.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. തിരക്കുകൾ വർധിക്കാം. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പ്രതീക്ഷിച്ച വാർത്ത ലഭിക്കും. ജോലികൾ സമയത്ത് പൂർത്തിയാക്കാൻ കഴിയും. മുതിർന്നവരുടെ പിന്തുണ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെ ടും. ഉല്ലാസയാത്രയിൽ പങ്കെടുക്കും.

കന്നി (ഉത്രം 2/4, അത്തം, ചിത്തിര ½)

പുതിയ പദ്ധതികൾ ആരംഭിക്കാൻ കഴിയും. തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങൾ ഉണ്ടാകും. യാത്രകൾ പ്രയോജനപ്പെടും. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും. വരുമാനം വർദ്ധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

സുഹൃത്തുക്കളുമായി നല്ല സഹകരണം ഉണ്ടാകും. പ്രധാന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും. വരുമാനം വർധിക്കാൻ സാധ്യതയുണ്ട്. നല്ല വാർത്ത കേൾക്കും. ആരോഗ്യം തൃപ്തികരമാണ്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ജോലിയിൽ അംഗീകാരം ലഭിക്കും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ആഗ്രഹിക്കുന്നപോലെ കാര്യങ്ങൾ നടക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശി ക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

തിടുക്കപ്പെട്ട തീരുമാനങ്ങൾ ഒഴിവാക്കുക. സംസാരത്തിൽ ശ്രദ്ധ പുലർത്തുക. ജോലികൾ ക്രമമായി ചെയ്യാൻ ശ്രമിക്കുക. സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത ആവശ്യമാണ്.

മകരം (ഉത്രാടം 2/4, തിരുവോണം, അവിട്ടം ½)

ആസൂത്രണം ചെയ്ത കാര്യങ്ങൾ വിജയിക്കും. പുതിയ ബന്ധങ്ങൾ ഗുണം ചെയ്യും. ജോലിയിൽ ആത്മാർത്ഥത പ്രകടിപ്പിക്കും. കുടുംബത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും.

കുംഭം (അവിട്ടം 2/4, ചതയം, പൂരുരുട്ടാതി ¾)

പഠനത്തിലും ജോലിയിലും നേട്ടം ഉണ്ടാകും. പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. യാത്രകൾ ഗുണകരമാകും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പ്രധാനപ്പെട്ട കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും. നല്ല ആളുകളുടെ സഹകരണം ലഭിക്കും. ആത്മവിശ്വാസം വർധിക്കും. പുതിയ അവസരങ്ങൾ തേടിയെത്തും. എതിരാളികളെ വശത്താക്കും.

News Now

Summary

Daily Horoscope Today's Rashi Phalam July 14

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates