Today's Rashi Phalam August 27 | പഠനത്തിൽ ആഗ്രഹിച്ച ഫലം, സാമ്പത്തിക പുരോഗതി

ഇന്നത്തെ നക്ഷത്രഫലം – 27-8-2026

Today's Rashi Phalam
Rashi Phalam
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :26 ഓഗസ്റ്റ് 2026, 10:11 pm IST

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പുതിയ തീരുമാനമെടുക്കാൻ അനുകൂല സാഹചര്യം ഉണ്ടാകും. സാമ്പത്തികമായി അധിക വരുമാനത്തിന് വഴിയൊരുങ്ങും. അടുപ്പമുള്ള ഒരാളിൽ നിന്ന് സന്തോഷകരമായ വാർത്ത ലഭിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പ്രധാന കാര്യങ്ങളിൽ അനുകൂല മാറ്റം കാണും. വ്യാപാരത്തിൽ പുതിയ ഇടപാടുകൾ തുടങ്ങും. പഠനത്തിൽ ആഗ്രഹിച്ച ഫലം ലഭിക്കും. സാമ്പത്തിക പുരോഗതി പ്രതീക്ഷിക്കാം.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

നാളുകളായി കാത്തിരുന്ന ഒരു വിവരം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ ആസൂത്രണം ഗുണംചെയ്യും. പ്രണയബന്ധത്തിൽ സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

പ്രധാനപ്പെട്ട ഒരു കൂടിക്കാഴ്ച പുതിയ സാധ്യതകൾ തുറക്കും. മുടങ്ങിക്കിടന്ന ഒരു പദ്ധതി വീണ്ടും സജീവമാകും. പരീക്ഷയ്ക്ക് നല്ല ഫലം പ്രതീക്ഷി ക്കാം. ദൂരയാത്രയ്ക്ക് സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

നിങ്ങളുടെ കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും. സാമ്പത്തികമായി പ്രതീക്ഷിക്കാത്ത നേട്ടം ഉണ്ടാകാം. പ്രണയകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. സുഹൃത്തുക്കളുമായി ഒത്തുകൂടും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

തീരുമാനിച്ച ഒരു കാര്യത്തിന് അനുകൂലമായ തുടക്കം ലഭിക്കും. വ്യാപാരത്തിൽ പുതിയ ഉപഭോക്താക്കളുമായി ബന്ധപ്പെടും. പണം സംബന്ധിച്ച ഒരു ആശങ്കയ്ക്ക് പരിഹാരം കാണും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ഔദ്യോഗിക രംഗത്ത് പുതിയ ചുമതല ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകളിൽ നേട്ടമുണ്ടാകും. പ്രണയബന്ധത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറും. യാത്ര ഗുണകരമാകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കും. പണം തിരികെ ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. പരീക്ഷയുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിക്കും. രേഖകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പുതിയൊരു അവസരം സ്വീകരിക്കാൻ കഴിയും. പ്രണയ ബന്ധത്തിൽ സന്തോഷകരമായ സന്ദേശം ലഭിക്കും. ആഗ്രഹിച്ച കാര്യം മുന്നോട്ട് നീങ്ങും. വ്യാപാരത്തിൽ ഇടപാടുകൾ വർധിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ഓഫീസിൽ നിങ്ങളുടെ അഭിപ്രായത്തിന് പ്രാധാന്യം ലഭിക്കും. പുതിയ ജോലി അല്ലെങ്കിൽ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ച നടക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ പദ്ധതിക്ക് ആവശ്യമായ സഹായം ലഭിക്കും. ചെലവുകൾ നിയന്ത്രിച്ചാൽ സാമ്പത്തിക നേട്ടം വർധിക്കും. ബന്ധങ്ങളിൽ സന്തോഷകരമായ മാറ്റം ഉണ്ടാകും. ഉല്ലാസയാത്ര ചെയ്യും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പ്രധാനപ്പെട്ട ഒരു കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. വരുമാനം വർധിപ്പിക്കാനുള്ള അവസരം ലഭിക്കും. ഒരു സന്തോഷ വാർത്ത കേൾക്കും. ദാമ്പത്യ ജീവിതം ഇഷ്മളമാകും.

News Now

Summary

Daily Horoscope | Today's Rashi Phalam August 27

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates