Today's Rashi Phalam october 02|പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം കൈവരിക്കും; പുതിയ ബന്ധം അടുത്തറിയാൻ അവസരം

ഇന്നത്തെ നക്ഷത്രഫലം – 2-10-2026

Daily Horoscope
Daily Horoscope
Edited by :Sujith
Last Updated :1 ഒക്ടോബർ 2026, 10:30 pm IST

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

വാഹനവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ സാധിക്കും. പ്രതീക്ഷിച്ചിരുന്ന ഒരു സാമ്പത്തിക നേട്ടം കൈവരിക്കും.മേലുദ്യോഗ സ്ഥനുമായി നടത്തുന്ന കൂടിക്കാഴ്ച ഗുണകരമാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വീടുമായി ബന്ധപ്പെട്ട് മാറ്റിവച്ചിരുന്ന ഒരു ജോലി പൂർത്തിയാക്കും. വിലപിടിപ്പുള്ള ഗൃഹോപകരണം വാങ്ങാൻ സാധ്യതയുണ്ട്. ദൂരെയുള്ള ബന്ധുവിൽ നിന്ന് സന്തോഷകരമായ വിവരം ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

കച്ചവടത്തിൽ പുതിയൊരു ഇടപാട് ലഭിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പഠന കാര്യങ്ങളിൽ നല്ല പുരോഗതി ഉണ്ടാകും. പങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട ദിവസമാണ്. ചികിത്സയുമായി ബന്ധപ്പെട്ട പരിശോധന നടത്തേണ്ടിവരും. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പുതിയൊരു പദ്ധതിക്ക് തുടക്കം കുറിക്കാൻ അവസരം ലഭിക്കും. അതിനാവശ്യമായ പണം കണ്ടെത്താൻ സാധിക്കും. സുഹൃത്തുക്കളുമായി നടത്തുന്ന കൂടിക്കാഴ്ച ഗുണകരമാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ജോലിയിൽ നേരത്തെ ഏൽപ്പിച്ച ചുമതല വിജയകരമായി പൂർത്തിയാക്കും. സാമ്പത്തിക ഇടപാടുകളിൽ നേട്ടമുണ്ടാകും. പരീക്ഷാഫലം പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെടാൻ സാധ്യതയുണ്ട്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

വിവാഹാലോചനയിൽ അനുകൂലമായ പുരോഗതി ഉണ്ടാകും. പുതിയൊരു ബന്ധം അടുത്തറിയാൻ അവസരം ലഭിക്കും. സാമ്പത്തികമായി ഒരു ബാധ്യത കുറയ്ക്കാൻ സാധിക്കും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

വിദേശത്തുനിന്നുള്ള ഒരു വാർത്ത പ്രതീക്ഷകൾ വർധിപ്പിക്കും. ജോലിക്കായി വിദേശത്തേക്ക് പോകാനുള്ള ചർച്ചകൾ നടക്കും. രേഖകൾ സംബന്ധിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പുതിയ വീട് സംബന്ധിച്ച ചർച്ചകൾ മുന്നോട്ടു പോകും. സ്ഥലമോ വീടോ സംബന്ധിച്ച് പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കും. സാമ്പത്തിക സഹായം സമയത്ത് ലഭിക്കും. സഹോദര സഹായം ലഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പുതിയ വാഹനം വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിക്കും. ബാങ്ക് ഇടപാടിൽ പ്രതീക്ഷിച്ചിരുന്ന തുക ലഭിക്കും. ജോലി സംബന്ധിച്ച ഒരു പ്രധാന വിവരം ലഭിക്കും. യാത്ര ഗുണകരമാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

മുടങ്ങിക്കിടന്നിരുന്ന കരാർ വീണ്ടും സജീവമാകും. കച്ചവടത്തിൽ പുതിയ ഉപഭോക്താക്കളെ ലഭിക്കും. ധനകാര്യ കാര്യങ്ങളിൽ സൂക്ഷ്മത പാലിക്കണം. അടുത്തയാളുമായി ഉണ്ടായ പിണക്കം മാറും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നല്ലൊരു അവസരം ലഭിക്കും. ഉപരിപഠനത്തിനുള്ള ചർച്ചകൾക്ക് തുടക്കമാകും. സാമ്പത്തികമായി ചെറിയൊരു നേട്ടം ഉണ്ടാകും. ദൂരയാത്രയ്ക്കുള്ള പദ്ധതി തയ്യാറാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now