
Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും
ഇന്നത്തെ നക്ഷത്രഫലം – 7-10-2026

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
സാമ്പത്തികമായി പ്രയോജനപ്പെടുന്ന ഒരു പുതിയ അവസരം മുന്നിലെത്തും. സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും. മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
പ്രണയബന്ധത്തിൽ സന്തോഷം നൽകുന്ന ഒരു മാറ്റമുണ്ടാകും. ഒരു പ്രധാനപ്പെട്ട രേഖ കൈമാറുന്നതിൽ ജാഗ്രത പാലിക്കുക. ഒരാളുടെ സഹായം നിർണായക സമയത്ത് ലഭിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
മത്സരപരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. ബന്ധുവിൽ നിന്ന് ഏറെ സന്തോഷം നൽകുന്ന വാർത്ത ലഭിക്കും. നിങ്ങളുടെ കഴിവിനെ വിലമതിക്കുന്ന ഒരാളെ പരിചയപ്പെടും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ആരോഗ്യകാര്യത്തിൽ നേരത്തെ എടുത്ത ഒരു മുൻകരുതലിന്റെ ഗുണം ലഭിക്കും. വിവാഹ കാര്യത്തിൽ പ്രതീക്ഷയ്ക്ക് വക നൽകുന്ന നീക്കം ഉണ്ടാകും. ഒരു തുക കൈയിലെത്താം.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
നിങ്ങളുടെ നിർദേശം ഒരു പ്രധാന തീരുമാനത്തിൽ സ്വാധീനം ചെലുത്തും. സഹോദരന് ആവശ്യമായ സമയത്ത് പിന്തുണ നൽകും. ലഭിക്കുന്ന അംഗീകാരം ആത്മവിശ്വാസം വർധിപ്പിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
പഠനത്തിൽ പുതിയൊരു രീതിയിലൂടെ മികച്ച പുരോഗതി നേടും. പ്രിയപ്പെട്ട വ്യക്തിയുമായുള്ള തെറ്റിദ്ധാരണ മാറും. വിലപിടിപ്പുള്ള വസ്തു വാങ്ങു ന്നതിന് മുമ്പ് ഗുണനിലവാരം പരിശോധിക്കുക.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
വ്യാപാരത്തിൽ പുതിയൊരു ഇടപാടിന് തുടക്കമാകും. യാത്രയ്ക്കിടെ പരിചയപ്പെടുന്ന വ്യക്തിയെ കൊണ്ട് ചില നേട്ടം ഉണ്ടാകും. പഴയ രേഖകൾ ഭദ്രമായി സൂക്ഷിച്ചു വയ്ക്കുക.
വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)
എതിരാളിയുടെ നീക്കം മുൻകൂട്ടി മനസ്സിലാക്കുന്നതിനാൽ നഷ്ടം ഒഴിവാക്കാം. നിയമപരമായ കാര്യത്തിൽ പ്രതീക്ഷ നൽകുന്ന വിവരം ലഭിക്കും. പങ്കാളിക്ക് നിങ്ങളുടെ പിന്തുണ ആവശ്യമായി വരും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
വിദേശത്തുനിന്നു ഒരു പുതിയ സാധ്യത തുറക്കും. ഭക്ഷണകാര്യത്തിൽ നിയന്ത്രണം പാലിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. വാഹനവുമായി ബന്ധപ്പെട്ട ഒരു തടസ്സം പരിഹരിക്കപ്പെടും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
നിക്ഷേപവുമായി ബന്ധപ്പെട്ട് നല്ലൊരു അവസരം ശ്രദ്ധയിൽപ്പെടും. മക്കളുടെ നേട്ടം അഭിമാനത്തിന് കാരണമാകും. ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു സാധനം സ്വന്തമാക്കാൻ സാധിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
സുഹൃത്തിന്റെ സഹായത്തോടെ പ്രധാനപ്പെട്ടൊരു കാര്യം പൂർത്തിയാക്കും. അപ്രതീക്ഷിതമായ സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ കഴിയും. സാമൂഹികമായി പുതിയൊരു പരിചയം ലഭിക്കും.
മീനം (രേവതി, പൂരുരുട്ടാതി ¼, ഉത്രട്ടാതി)
വിവാഹാലോചനയിൽ പുരോഗതിയുണ്ടാകും. ദൂരെയുള്ള ബന്ധുവിൽനിന്ന് സന്തോഷകരമായ വാർത്ത ലഭിക്കും. അലട്ടികൊണ്ടിരുന്ന ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തും
News Now
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'

Summary
Today's Rashi Phalam october 07|Daily Horoscope in Malayalam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


‘ഗ്യാസ്’ എന്ന് കരുതി തള്ളരുത്; ഹൃദയാഘാതത്തിന് 30 മിനിറ്റ് മുമ്പ് ശരീരം നൽകുന്ന സൂചനകൾ | World Heart Day

'നിങ്ങളുടെ സമയവും ഈ നാടിന് അർഹതപ്പെട്ടതാണ്; ടെൻഷൻ പിടിച്ച പണിയെങ്കിൽ ഇട്ടേച്ചു പോണം': മന്ത്രിമാരുടെ വിദേശയാത്രകൾക്കെതിരെ ആഞ്ഞടിച്ച് റാഷിദ് സിപി
