
420cc, പ്രാരംഭ വില 4.70 ലക്ഷം രൂപ, ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് ടിവിഎസ്; ബിഎംഡബ്ല്യൂ എഫ് 450 ജിഎസ് ഇന്ത്യന്‍ വിപണിയില്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂവിന്റെ ചെറിയ അഡ്വഞ്ചര്‍ ബൈക്കായ എഫ് 450 ജിഎസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂവിന്റെ ചെറിയ അഡ്വഞ്ചര്‍ ബൈക്കായ എഫ് 450 ജിഎസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് സിലിണ്ടറുകളുള്ള ഈ മോട്ടോര്‍സൈക്കിള്‍ കെടിഎം 390 അഡ്വഞ്ചര്‍ പോലുള്ള ബൈക്കുകളോടാണ് മത്സരിക്കുന്നത്. അടിസ്ഥാന വേരിയന്റിന് 4.70 ലക്ഷം രൂപയാണ് പ്രാരംഭ വില. ആകെ മൂന്ന് വേരിയന്റുകളില്‍ ലഭ്യമായ ഈ ബൈക്കിന്റെ 'എക്സ്ക്ലൂസീവ്' (Exclusive) മോഡലിന് 4.90 ലക്ഷം രൂപയും, ഏറ്റവും ഉയര്‍ന്ന വേരിയന്റായ 'ജിഎസ് ട്രോഫി'ക്ക് (GS Trophy) 5.30 ലക്ഷം രൂപയുമാണ് വില (എക്സ്-ഷോറൂം).
ഇന്ത്യയില്‍ ജി 310 ജിഎസിന് പകരക്കാരനായാണ് എഫ് 450 ജിഎസ് എത്തുന്നത്. ബിഎംഡബ്ല്യുവിന്റെ 'ജിഎസ്' ശ്രേണിയിലേക്കുള്ള പുതിയ എന്‍ട്രി ലെവല്‍ മോഡലാണിത്. ടിവിഎസ് (TVS) ആണ് ഈ ബൈക്ക് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. 420cc, ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എന്‍ജിനുമായാണ് മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ എത്തിയത്. ഇത് 8,750rpm-ല്‍ 48bhp കരുത്തും 6,750rpm-ല്‍ 43Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 6-സ്പീഡ് ഗിയര്‍ബോക്സ്, സ്ലിപ്പര്‍ ക്ലച്ച്, ബൈ ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്റര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. മുന്‍വശത്ത് USD ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും ഇത് വാഗ്ദാനം ചെയ്യുന്നു.
മുന്‍വശത്ത് 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും വലിപ്പമുള്ള ചക്രമാണ് ഉള്ളത്. ആദ്യ മൂന്ന് വേരിയന്റുകള്‍ക്ക് അലോയ് വീലുകള്‍ ലഭിക്കുമ്പോള്‍, 'ട്രോഫി' വേരിയന്റിന് ട്യൂബ് ലെസ് വയര്‍-സ്പോക്ക് വീലുകളാണ് ഉള്ളത്. ബേസിക് വേരിയന്റില്‍ റെയിന്‍, റോഡ്, എന്‍ഡ്യൂറോ എന്നി മൂന്ന് മോഡുകള്‍ ലഭിക്കും. ഉയര്‍ന്ന വേരിയന്റുകളില്‍ 'എന്‍ഡ്യൂറോ പ്രോ' മോഡും അധികമായി ഉണ്ടാകും.ടോപ്പ് വേരിയന്റായ ജിഎസ് ട്രോഫിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന സസ്പെന്‍ഷനും ഈസി റൈഡ് ക്ലച്ച് (ERC) സിസ്റ്റവും ഉണ്ട്. കോര്‍ണറിംഗ് ട്രാക്ഷന്‍ കണ്ട്രോള്, എബിഎസ് (ABS), ഡൈനാമിക് ബ്രേക്ക് കണ്ട്രോള് എന്നിവ റൈഡര്‍ എയ്ഡ് ആയി ഉള്‍പ്പെടുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോട് കൂടിയ 6.5 ഇഞ്ച് ടിഎഫ്ടി (TFT) ഡിസ്പ്ലേയാണ് മറ്റൊരു ഫീച്ചര്‍.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
BMW F 450 GS Launched in India; Prices Start from Rs. 4.70 Lakh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




