
രണ്ടു ലക്ഷത്തില്‍ താഴെ വില, 349 സിസി; ബജാജ് പള്‍സര്‍ എന്‍എസ്400ഇസഡ് വിപണിയില്‍
പുതിയ 349സിസി എന്‍ജിനുമായി ബജാജ് പള്‍സര്‍ എന്‍എസ്400ഇസഡ് പുറത്തിറങ്ങി

ന്യൂഡല്‍ഹി: പുതിയ 349സിസി എന്‍ജിനുമായി ബജാജ് പള്‍സര്‍ എന്‍എസ്400ഇസഡ് പുറത്തിറങ്ങി. മോട്ടോര്‍സൈക്കിളിന്റെ വിലയില്‍ മാറ്റമില്ല. വെബ്സൈറ്റില്‍ ഇപ്പോഴും വില 1,93,900 രൂപ (എക്സ്-ഷോറൂം, ഡല്‍ഹി) ആണ്.
മുമ്പുണ്ടായിരുന്ന 373സിസി എന്ജിന് പകരം ഇപ്പോള്‍ 349സിസി ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. 9,000rpmല്‍ 40bhp പവറും 7,500rpmല്‍ 33.2Nm ടോര്‍ക്കും ഈ എന്ജിന് ഉല്‍പ്പാദിപ്പിക്കുന്നു. പഴയ മോഡലിനെ അപേക്ഷിച്ച് പവറില്‍ 2.4bhpയുടെയും ടോര്‍ക്കില്‍ 1.8Nmന്റെയും കുറവുണ്ടായിട്ടുണ്ട്. ഈ മാറ്റത്തോടെ, ബൈക്ക് ആദ്യമായി വിപണിയിലെത്തിയപ്പോള്‍ ഉണ്ടായിരുന്ന അതേ കരുത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
ഈ എന്ജിന് അടുത്തിടെ പുറത്തിറക്കിയ ഡോമിനാര്‍ 400ന് സമാനമാണ്. എന്ജിന് മാറ്റം ഒഴിച്ചാല്‍ ബൈക്ക് മുന്‍ മോഡലിനെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു. അതേ പെരിമീറ്റര്‍ ഫ്രെയിം തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.സസ്പെന്‍ഷനായി ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും മോണോഷോക്കും നല്കിയിരിക്കുന്നു. രണ്ട് വശങ്ങളിലും 17 ഇഞ്ച് അലോയ് വീലുകള്‍ ഉണ്ട്. സുരക്ഷയ്ക്കായി ഡ്യുവല്‍ ചാനല്‍ ABSനോടൊപ്പം മുന്‍വശത്ത് 320mm ഡിസ്കും പിന്നില്‍ 230mm ഡിസ്കും സജ്ജീകരിച്ചിരിക്കുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Bajaj Pulsar NS400Z with 350cc Engine Launched
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




