പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ തങ്ങളുടെ അടുത്ത ഉല്‍പ്പന്നമായ '0 ആല്‍ഫ' എസ് യുവിയുടെ പ്രൊഡക്ഷന്‍ പതിപ്പ് ഡിസംബര്‍ രണ്ടിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

Honda 0 Alpha Electric SUV
Honda 0 Alpha Electric SUVSource by : SOURCE: X
Last Updated :15 October 2026, 11:37 am IST
Guest Author :Dhanoj AM

News Now

മുംബൈ: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ തങ്ങളുടെ അടുത്ത ഉല്‍പ്പന്നമായ '0 ആല്‍ഫ' എസ് യുവിയുടെ പ്രൊഡക്ഷന്‍ പതിപ്പ് ഡിസംബര്‍ രണ്ടിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. എലിവേയറ്റ് ഫെയ്‌സ് ലിഫ്റ്റ് വിപണിയില്‍ അവതരിപ്പിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ ഉല്‍പ്പന്നവുമായി ഹോണ്ട വരുന്നത്.

2027ല്‍ പുറത്തിറങ്ങാനിരുന്ന എലിവേറ്റ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് വാഹനത്തിന് പകരമായാണ് സീറോ ആല്‍ഫാ ( 0 ആല്‍ഫ ) വരുന്നത്. 2030 ഓടേ ഇന്ത്യന്‍ വിപണിയില്‍ കമ്പനി അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഏഴ് എസ് യുവികളില്‍ ഒന്നാണിത്. ഇന്ത്യന്‍ വിപണിയിലെ ഹോണ്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനവും ആഗോള തലത്തിലുള്ള ആദ്യത്തെ ഇലക്ട്രിക് എസ് യുവിയുമാണിത്.

ചതുരാകൃതിയിലുള്ള എല്‍ഇഡി ഹെഡ് ലാമ്പുകള്‍, നിവര്‍ന്ന ഫ്രണ്ട് ഫാസിയ, ഫ്രണ്ട് ഡോര്‍ മൗണ്ടഡ് ഒആര്‍വിഎം, എയ്‌റോ വീലുകള്‍, ലംബമായി ക്രമീകരിച്ചിരിക്കുന്ന എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഹൈ മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ്, പിന്‍ഭാഗത്തെ വൈപ്പറും വാഷറും എന്നിവയാണ് വാഹനത്തിന്റെ പുറത്തുള്ള പ്രത്യേകതകള്‍.

അകത്തളത്തില്‍ വലിയ ഫ്രീസ്റ്റാന്‍ഡിങ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, പൂര്‍ണമായും ഡിജിറ്റലായ കളേര്‍ഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ലെതര്‍ റാപ് ചെയ്ത ത്രീ- സ്‌പോക്ക് സ്റ്റിയറിങ് വീല്‍, എസി നിയന്ത്രണങ്ങള്‍ക്കായി ഫിസിക്കല്‍ ബട്ടണുകള്‍, ഓട്ടോ ഡിമ്മിങ് ഐആര്‍വിഎം തുടങ്ങിയവ പ്രതീക്ഷിക്കുന്നുണ്ട്.

Summary

Honda 0 Alpha Electric SUV to Debut in India on 2 December

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates