
വലിയ ഫ്യുവല്‍ ടാങ്ക്, സ്വിച്ചബിള്‍ എബിഎസ്; ഹോണ്ട എക്സ്ആര്‍300 റാലി വിപണിയില്‍, വില 2.08 ലക്ഷം രൂപ
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട എക്സആര്‍300 റാലി ഇന്ത്യയില്‍ അവതരിപ്പിച്ചു.

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട എക്സആര്‍300 റാലി ഇന്ത്യയില്‍ അവതരിപ്പിച്ചു. 2.08 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. എക്സ്ആര്‍300എല്ലിനെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളോടെയാണ് ഈ ബൈക്ക് വരുന്നത്.
എക്സ്ആര്‍300എല്ലില്‍ ഉള്ള അതേ 293.5സിസി എയര്‍ ആന്റ് ഓയില്‍ കൂള്‍ഡ് എന്ജിന് തന്നെയാണ് ഈ ബൈക്കിലുമുള്ളത്. 24.5ബിഎച്ച്പി കരുത്തും 25.9എന്‍എം ടോര്‍ക്കുമാണ് എന്ജിന് ഉല്‍പ്പാദിപ്പിക്കുക.
എക്സ്ആര്‍300എല്ലിനെ അപേക്ഷിച്ച് വലിയ ഫ്യുവല്‍ ടാങ്ക് ആണ് റാലിയ്ക്ക് ഉള്ളത്. 13 ലിറ്റര്‍ ടാങ്കുമായാണ് റാലി വരുന്നത്. എക്സ്ആര്‍300എല്ലില്‍ 7.8 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ആണ് ഉള്ളത്. ടിഎഫ്ടി കണ്‍സോള്‍, ട്രാക്ഷന്‍ കണ്ട്രോള് സിസ്റ്റം, സ്വിച്ചബിള്‍ എബിഎസ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഹോണ്ട റോഡ്സിങ്ക് മൊബൈല്‍ ആപ്പ് വഴി ടേണ്‍ ബൈ ടേണ്‍ നാവിഗേഷനും മറ്റു കണക്ടഡ് ഫീച്ചറുകളും ഈ കണ്‍സോള്‍ വാഗ്ദാനം ചെയ്യുന്നു. സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റിയാണ് എടുത്തുപറയേണ്ട മറ്റൊന്ന്.
WHAT TO READ NEXT

ട്രയംഫ് ബോണ്‍വില്ലെ 400 ചൊവ്വാഴ്ച വിപണിയില്‍; അറിയാം ഫീച്ചറുകള്‍
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Summary
Honda XR300 Rally Launched at Rs. 2.08 Lakh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



