പ്രാരംഭവില 89.99 ലക്ഷം രൂപ; ആഡംബര ഫീച്ചറുകളുമായി ലെക്‌സസ് ആര്‍എക്‌സ് 350എച്ച് ഇന്ത്യന്‍ വിപണിയില്‍

ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലെക്‌സസില്‍ നിന്നുള്ള പുതിയ എസ് യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

Lexus RX 350h Exquisite Variant Launched in India
Lexus RX 350h Exquisite Variant Launched in India image credit: lexus
Edited by :dhanojam
Last Updated :4 ഡിസംബർ 2025, 1:11 pm IST

ന്യൂഡല്‍ഹി: ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലെക്‌സസില്‍ നിന്നുള്ള പുതിയ എസ് യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആര്‍എക്‌സ് ലൈനപ്പില്‍ പുതിയ കൂട്ടിച്ചേര്‍ക്കലായി ആര്‍എക്‌സ് 350എച്ച് ആണ് വിപണിയില്‍ കൊണ്ടുവന്നത്.

89.99 ലക്ഷം രൂപ മുതല്‍ വിലയുള്ള ( എക്‌സ് ഷോറൂം) ഈ പുതിയ വേരിയന്റ് ഹൈബ്രിഡോട് കൂടിയ 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ആണ് വാഗ്ദാനം ചെയ്യുന്നത്. എട്ട് സ്പീഡ് ഇ-സിവിടി യൂണിറ്റുമായി ജോടിയാക്കിയ എന്‍ജിന്‍ 190 ബിഎച്ച്പിയും 242 എന്‍എം ടോര്‍ക്കുമാണ് പവറായി പുറപ്പെടുവിക്കുന്നത്. അകത്തളത്തില്‍ വിശാലമായ കാബിന്‍, ഇലക്ട്രിക് പവര്‍ ഉപയോഗിച്ച് ക്രമീകരിക്കാവുന്ന സീറ്റുകള്‍, ആംബിയന്റ് ലൈറ്റിങ് അടക്കം ആഡംബര സുഖസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

രണ്ട് വേരിയന്റിലാണ് വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത്. ഒന്ന് സ്റ്റാന്‍ഡേര്‍ഡ് ലെക്സസ് ഓഡിയോ സിസ്റ്റവും മറ്റൊന്ന് മാര്‍ക്ക് ലെവിന്‍സണ്‍ ഓഡിയോ പാക്കേജും. അതേസമയം, ടോപ്പ്-സ്‌പെസിഫിക്കേഷന്‍ മോഡലിന് 1.09 കോടി രൂപയാണ് വില വരിക.

21-സ്പീക്കര്‍ മാര്‍ക്ക് ലെവിന്‍സണ്‍ സൗണ്ട് സിസ്റ്റം, ബ്ലൈന്‍ഡ്-സ്‌പോട്ട് മോണിറ്റര്‍, ക്രോസ്-ട്രാഫിക് അലര്‍ട്ട് തുടങ്ങിയ പ്രീമിയം സവിശേഷതകളും ഇത് വാഗ്ദാനം ചെയ്യുന്നു. എട്ട് വര്‍ഷത്തെ വാഹന വാറണ്ടിയും അഞ്ച് വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സും ഈ മോഡലിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

News Now

Summary

Lexus RX 350h Exquisite Variant Launched in India at Rs. 89.99 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates