
പ്രാരംഭവില 13.99 ലക്ഷം രൂപ, സിയറ ഡാര്‍ക്ക് എഡിഷന് വിപണിയില്‍; അറിയാം ഫീച്ചറുകള്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് അവരുടെ ജനപ്രിയ മോഡലായ സിയറയുടെ ഡാര്‍ക്ക് എഡിഷന് അവതരിപ്പിച്ചു

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് അവരുടെ ജനപ്രിയ മോഡലായ സിയറയുടെ ഡാര്‍ക്ക് എഡിഷന് അവതരിപ്പിച്ചു. സിയറ ലെജന്‍ഡ് സീരീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ എഡിഷന് ടാറ്റ അവതരിപ്പിച്ചത്. 13.99 ലക്ഷം രൂപയാണ് പ്രാരംഭവില ( എക്സ്ഷോറൂം).
പ്രധാനമായി കാഴ്ചയിലാണ് മാറ്റങ്ങള്‍ ഉള്ളത്. സിയറ ഡാര്‍ക്ക് എഡിഷന് പ്രത്യേകമായ ഫ്രീസിയന്‍ ബ്ലാക്ക് പെയിന്റ് ഫിനിഷാണ് നല്‍കിയിരിക്കുന്നത്. സാധാരണ മോഡലിലെ മിക്ക ക്രോം ട്രിമ്മുകളും ഈ പതിപ്പില്‍ കറുപ്പിലാണ് തിളങ്ങുന്നത്. ഫ്രണ്ട് ഫെന്‍ഡറുകളില്‍ ഡാര്‍ക്ക് ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്.
അകത്തളത്തില്‍ ഓള് ബ്ലാക്ക് വയലറ്റ് എക്ലിപ്സ് ഇന്റീരിയര്‍ തീം ലഭിക്കുന്നു. എസി വെന്റ് ബെസലുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ഫ്രണ്ട് ആംറെസ്റ്റ്, സീറ്റ് ബാക്കുകള്‍ എന്നിവയില്‍ പര്‍പ്പിള്‍ ക്രോം ഡീറ്റെയിലിങ് നല്‍കിയിട്ടുണ്ട്. അടുത്തിടെ പുറത്തിറക്കിയ സിയറ ലെജന്‍ഡ് സീരീസിലുടനീളം സിയറ ഡാര്‍ക്ക് ലഭ്യമാണ്. സാങ്കേതികമായി സാധാരണ സിയറയില്‍ നിന്ന് വ്യത്യസ്തമായി ഡാര്‍ക്ക് എഡിഷനില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Tata Sierra Dark Edition launched at Rs. 13.99 lakh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പ്രാരംഭവില 2.75 ലക്ഷം രൂപ, വലിയ സിംഗിള്‍ സിലിണ്ടര്‍ എന്ജിന്; ഹോണ്ട സിബി500 വിപണിയില്‍

ടാറ്റ സണ്‍സിന് തിരിച്ചടി: ലിസ്റ്റിങ് ഒഴിവാക്കാനുള്ള അപേക്ഷ റിസര്‍വ് ബാങ്ക് തള്ളി; 2.01 ലക്ഷം കോടിയുടെ ഭീമന് കമ്പനി വിപണിയിലേക്ക്?


