
ബൊലേറോ, ബൊലേറോ നിയോ ഫെയ്സ് ലിഫ്റ്റുകള്‍ നാളെ വിപണിയില്‍; വിശദാംശങ്ങള്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര അവരുടെ ബൊലേറോ, ബൊലേറോ നിയോ എന്നി മോഡലുകളുടെ ഫെയ്സ് ലിഫ്റ്റുകള്‍ നാളെ ഇന്ത്യയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര അവരുടെ ബൊലേറോ, ബൊലേറോ നിയോ എന്നി മോഡലുകളുടെ ഫെയ്സ് ലിഫ്റ്റുകള്‍ നാളെ ഇന്ത്യയില്‍ അവതരിപ്പിക്കും. 2021-ല്‍ പുറത്തിറങ്ങിയതിന് ശേഷമുള്ള നിയോയുടെ ആദ്യ ഫെയ്സ്ലിഫ്റ്റാണിത്. അതേസമയം ബൊലേറോയെ സംബന്ധിച്ചിടത്തോളം എസ്യുവിയുടെ ഈ തലമുറയിലെ അവസാനത്തേതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പ്രധാന അപ്ഡേറ്റായിരിക്കുമിത്.
പുതിയ ചിത്രങ്ങള്‍ പുതുക്കിയ ഇന്റീരിയര്‍, രണ്ട് എസ്യുവികള്‍ക്കും പുതിയ അലോയ് വീലുകള്‍ എന്നിവ വെളിപ്പെടുത്തുന്നു. ചില ഫീച്ചര്‍ അപ്ഡേറ്റുകളും പ്രതീക്ഷിക്കുന്നുണ്ട്. മൂന്ന് സിലിണ്ടര്‍ ഡീസല്‍ മോട്ടോറോട് കൂടിയ 1.5 ലിറ്റര്‍ എന്ജിന് ആയിരിക്കും രണ്ട് കാറുകളിലും ഉപയോഗിക്കുക.
ബൊലേറോ ഫെയ്സ് ലിഫ്റ്റ് 75 ബിഎച്ച്പിയും 210 എന്‍എമ്മും പവര്‍ പുറപ്പെടുവിക്കും. ബൊലേറോ നിയോ 100 ബിഎച്ച്പിയും 240 എന്‍എമ്മുമാണ് പുറപ്പെടുവിക്കുന്നത്. രണ്ട് എന്‍ജിനുകളും ഫൈവ് സ്പീഡ് സിസ്റ്റത്തില്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രണ്ട് വാഹനങ്ങളും പ്രത്യേക കാലയളവിനു ശേഷമാണ് ഫെയ്സ്ലിഫ്റ്റുകള്‍ അവതരിപ്പിക്കുന്നത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Mahindra Bolero and Neo Facelift to be Launched in India Tomorrow
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




