
പത്തുലക്ഷം രൂപയില്‍ താഴെ വില; മഹീന്ദ്ര 'XUV 3XO REVX EDGE' വേരിയന്റ് വിപണിയില്‍, ഫീച്ചറുകള്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര തങ്ങളുടെ XUV 3XO മോഡല്‍ ശ്രേണി വിപുലീകരിച്ച് രണ്ട് പുതിയ REVX വേരിയന്റുകള്‍ പുറത്തിറക്കി

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര തങ്ങളുടെ XUV 3XO മോഡല്‍ ശ്രേണി വിപുലീകരിച്ച് രണ്ട് പുതിയ REVX വേരിയന്റുകള്‍ പുറത്തിറക്കി. പത്തുലക്ഷം രൂപയില്‍ താഴെ വില വരുന്നതാണ് ഈ വേരിയന്റുകള്‍. മിഡ് സൈസ് വിഭാഗത്തില്‍ കൂടുതല്‍ ഫീച്ചറുകളുമായാണ് ഇവ വിപണിയില്‍ അവതരിപ്പിച്ചത്.
XUV 3XO REVX EDGE എഡ്ജ് വേരിയന്റില്‍ ബ്ലാക്ക് ലെതറെറ്റ് സീറ്റുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 26.03 സെന്റിമീറ്റര്‍ എച്ച്ഡി ഇന്ഫോടെയ്്ന്മെന്റ് സിസ്റ്റം, നാല് സ്പീക്കറുകള്‍, സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ കണ്ട്രോളുകള്, ക്രൂയിസ് കണ്ട്രോള്, റിയര്‍ വ്യൂ കാമറ, ഹൈറ്റ് അഡ്ജസ്റ്റബിള് ഡ്രൈവിങ് സീറ്റ്, റിയര്‍ എസി വെന്റുകള്‍, കപ്പ് ഹോള്‍ഡറുകളോട് കൂടിയ റിയര്‍ ആംറെസ്റ്റ് എന്നിവയാണ് പ്രധാനപ്പെട്ട ഫീച്ചറുകള്‍. REVX EDGE (O) വേരിയന്റില്‍ പനോരമിക് സണ്‍റൂഫ്, റൂഫ് റെയിലുകള്‍, ഇലക്ട്രിക്കലി ഫോള്‍ഡബിള്‍ ഔട്ട്സൈഡ് റിയര്‍-വ്യൂ മിററുകള്‍, പാസീവ് കീലെസ് എന്‍ട്രി, പുഷ്- ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ഹെഡ് ലാമ്പുകള്‍, ഓട്ടോമാറ്റിക് വൈപ്പറുകള്‍ എന്നിവയാണ് പ്രത്യേകതകള്‍.
ഇവ രണ്ട് എന്ജിന് ഓപ്ഷനുകളില്‍ ലഭ്യമാണ്. എടി ആന്റ് എംടി ട്രാന്‍സ്മിഷനുകളുള്ള 1.2ലിറ്റര്‍ mStallion TCMPFi പെട്രോള്‍, കൂടാതെ എഎംടി, എംടി ട്രാന്‍സ്മിഷനുകളുള്ള 1.5ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നിവയാണ് രണ്ട് എന്ജിന് ഓപ്ഷനുകള്‍. കൂടാതെ നിലവിലുള്ള XUV 3XO REVX M(O) വേരിയന്റിലേക്ക് മഹീന്ദ്ര ഓട്ടോമാറ്റിക് ട്രാന്സ്മിഷന് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മൂന്ന് വേരിയന്റുകളും എവറസ്റ്റ് വൈറ്റ്, സ്റ്റെല്‍ത്ത് ബ്ലാക്ക്, ടാംഗോ റെഡ്, നെബുല ബ്ലൂ, ഗാലക്സി ഗ്രേ എന്നി കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.
WHAT TO READ NEXT

വരുന്നു മഹീന്ദ്രയുടെ പുതിയ എസ് യുവി; അറിയാം വിഷന്‍ എസ് ഫീച്ചറുകള്‍
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Mahindra XUV 3XO REVX EDGE variant launched at Rs. 9.39 lakh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പ്രാരംഭ വില 10.32 ലക്ഷം രൂപ, മൂന്ന് ഡോറുള്ള അപ്ഡേറ്റ് വേര്‍ഷന്‍; ഥാര്‍ ഫെയ്സ് ലിഫ്റ്റ് വിപണിയില്‍

റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍; മഹീന്ദ്രയുടെ പുതിയ മോഡല്‍ വിപണിയില്‍, പ്രാരംഭവില 9.39 ലക്ഷം രൂപ

