
മാരുതിയുടെ ആദ്യ ഇവി ഡിസംബറില്‍, ഇ- വിറ്റാര വരുന്നത് മൂന്ന് വകഭേദങ്ങളില്‍; മത്സരം കടുക്കും
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ- വിറ്റാര ഡിസംബറില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ- വിറ്റാര ഡിസംബറില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. 2025 ലെ ഭാരത് മൊബിലിറ്റി എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച് ഏകദേശം 10 മാസങ്ങള്‍ക്ക് ശേഷമാണ് മാരുതി ഇ വിറ്റാര ഇന്ത്യയില്‍ പുറത്തിറങ്ങാന്‍ പോകുന്നത്. ആഗോള വിപണി ലക്ഷ്യമിട്ട് ഇന്ത്യയില്‍ നിന്നുള്ള ഇ- വിറ്റാരയുടെ കയറ്റുമതി ആരംഭിച്ചിട്ടുണ്ട്.
ഇ- വിറ്റാരയുടെ മൂന്ന് വകഭേദങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കും. അതായത് ഡെല്‍റ്റ, സീറ്റ, ആല്‍ഫ. രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളും പരമാവധി 500 കിലോമീറ്റര്‍ ദൂരപരിധിയും ഇ വിറ്റാര വാഗ്ദാനം ചെയ്യുന്നു. 4.27 മീറ്റര്‍ നീളമുള്ള വാഹനം (2.7 മീറ്റര്‍ വീല്‍ബേസ്) സെഗ്മെന്റിലെ ഏറ്റവും വലുതാണ്. പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മാരുതിയുടെ ലെവല്‍ 2 ADAS തുടങ്ങിയ ഫീച്ചറുകളുമായാണ് ഇ- വിറ്റാര അരങ്ങേറ്റം കുറിക്കുക.
എംജി ഇസഡ്എസ് ഇവി, ടാറ്റ കര്‍വ് ഇവി, മഹീന്ദ്ര ബിഇ 6, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, കിയ കാരന്‍സ് ക്ലാവിസ് ഇവി, ടൊയോട്ടയുടെ പുതിയ മോഡലുകള്‍, വിഡബ്ല്യു-സ്കോഡ, ഹോണ്ട, റെനോ-നിസാന്‍ അലയന്‍സ് എന്നിവയുമായാണ് ഇ- വിറ്റാര മത്സരിക്കുക. ഇ- വിറ്റാരയുടെ വിജയത്തെ അടിസ്ഥാനമാക്കി ഫ്രോങ്ക്സ്, ജിംനി, ബലേനോ, എര്‍ട്ടിഗ എന്നിവയുടെ ഇലക്ട്രിക് പതിപ്പുകള്‍ ഇറക്കാനും മാരുതി സുസുക്കിക്ക് പദ്ധതിയുണ്ട്. എന്നിരുന്നാലും, പെട്രോള്‍, സിഎന്‍ജി, സിബിജി, ഹൈബ്രിഡ്, ഇവി എന്നിവ ഉള്‍പ്പെടുന്ന ഒരു മള്‍ട്ടി-പവര്‍ട്രെയിന്‍ സമീപനം സ്വീകരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
WHAT TO READ NEXT

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ഇനിമുതല്‍ ആമസോണ്‍ വഴിയും സ്വന്തമാക്കാം
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Maruti e Vitara India Launch Set for December
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



