
ഹൈഡ്രജന്‍ സ്കൂട്ടര്‍ പുറത്തിറക്കാന്‍ സുസുക്കി, ഈ വര്‍ഷം പ്രദര്‍ശിപ്പിക്കും
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി പരിസ്ഥിതിക്ക് ഇണങ്ങിയ വാഹനങ്ങള്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി പരിസ്ഥിതിക്ക് ഇണങ്ങിയ വാഹനങ്ങള്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഹൈഡ്രജന്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ബര്ഗ്മാന് സ്കൂട്ടര്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സുസുക്കി.
ഈ പുതിയ മോഡലിലൂടെ, മോട്ടോര്‍ സൈക്കിളിന്റെ ആനന്ദവും എക്സ്ഹോസ്റ്റ് ശബ്ദവും സംയോജിപ്പിക്കുന്നതും പരിസ്ഥിതി ബോധമുള്ളതുമായ ഒരു ഇരുചക്ര വാഹനം സൃഷ്ടിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വാഹനം വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം കമ്പനിയില്‍ തുടരുകയാണ്. സുസുക്കി ജപ്പാന് മൊബിലിറ്റി ഷോ 2025 ല്‍ ഇത് പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
വര്‍ഷങ്ങളായി, ചില സെഗ്മെന്റുകളില്‍ സുസുക്കി വൈവിധ്യമാര്‍ന്ന വാഹനങ്ങള്‍ പരീക്ഷിച്ചുവരികയാണ്. ഓടിക്കാന്‍ രസകരവും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ നിരവധി മോഡലുകള്‍ വില്ക്കാന് കഴിയുന്ന തരത്തില്‍ ഒരു സുസ്ഥിര ലൈനപ്പ് കൊണ്ടുവരിക എന്നതാണ് കമ്പനിയുടെ ആശയം. ഇന്ത്യയില്‍, ഈ വര്‍ഷം ആദ്യം സുസുക്കി ഇ-ആക്സസ് പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഈ ഇലക്ട്രിക്-സ്കൂട്ടര്‍ ഇതുവരെ ഇന്ത്യയില്‍ പുറത്തിറക്കിയിട്ടില്ല.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Suzuki Working on Burgman Hydrogen Scooter
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




