
10.49 ലക്ഷം രൂപ മുതല്‍, ആറ് വേരിയന്റുകള്‍; നിസാന്‍ ടെക്ടണ്‍ എസ് യുവി വിപണിയില്‍, അറിയാം ഫീച്ചറുകള്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യ ടെക്ടണ്‍ എസ് യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യ ടെക്ടണ്‍ എസ് യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.49 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.
ആറ് വേരിയന്റുകളിലും രണ്ട് എന്ജിന് ഓപ്ഷനുകളിലും ഈ വാഹനം ലഭ്യമാണ്. ബുക്കിങ് ഇന്നുമുതല്‍ ആരംഭിക്കും. 21,000 രൂപ നല്കി ബുക്ക് ചെയ്യാം. രണ്ട് എന്ജിന് ഓപ്ഷനുകളിലാണ് നിസാന്‍ ടെക്ടണ്‍ വിപണിയിലെത്തുന്നത്. അലയന്‍സിന്റെ 1.0ലിറ്റര്‍, ത്രീ-സിലിണ്ടര്‍ പെട്രോള്‍ എന്ജിന് 99bhp കരുത്തും 166Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ഈ എന്ജിന് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ (MT) മാത്രമേ ലഭ്യമാകൂ.
ഈ കാറിന്റെ ഭൂരിഭാഗം ബുക്കിങ്ങും പ്രതീക്ഷിക്കുന്നത് 160bhp കരുത്തും 280Nm ടോര്‍ക്കും നല്കുന്ന 1.3-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്. ഈ എന്ജിന് 6-സ്പീഡ് മാനുവല്‍ (MT) അല്ലെങ്കില്‍ 6-സ്പീഡ് ഡിസിടി (DCT) ഗിയര്‍ബോക്സിനൊപ്പം ലഭിക്കും. ടെക്ടണിനായി ഹൈബ്രിഡ് 1.8-ലിറ്റര്‍ എന്ജിന് നിസാന്‍ പ്രഖ്യാപിച്ചിട്ടില്ല.
ഏറ്റവും ഉയര്‍ന്ന വേരിയന്റായ ടെക്ന+ (Tekna+)ല്‍ ഗൂഗിള്‍ ഇന്റഗ്രേഷന്‍ ഉള്ള 10.10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ലെവല്‍ 2 ADAS, റിയര്‍ എസി വെന്റുകളോട് കൂടിയ ക്ലൈമറ്റ് കണ്ട്രോള്, ലെതറെറ്റ് അപ്ഹോള്‍സ്റ്ററി, മുന്‍വശത്തെ പവേര്‍ഡ് & വെന്റിലേറ്റഡ് സീറ്റുകള്‍, 360-ഡിഗ്രി കാമറ പാക്കേജ്, മള്‍ട്ടിപ്പിള്‍ ഷേഡുകളുള്ള ആംബിയന്റ് ലൈറ്റിംഗ്, പവേര്‍ഡ് ടെയില്‍ഗേറ്റ്, ഫുള്‍ എല്‍ഇഡി ലൈറ്റ് പാക്കേജ് എന്നി ഫീച്ചറുകള്‍ ഉണ്ട്.
ടെക്ടണ്‍ ഭാരത് എന്‍സിഎപി (BNCAP) ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ റേറ്റിംഗ് നേടിയിട്ടുണ്ട്. മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് 32.00ല്‍ 30.49 മാര്‍ക്കും കുട്ടികളുടെ സുരക്ഷയ്ക്ക് 49ല്‍ 45 മാര്‍ക്കും ഇത് നേടി. ആറ് എയര്‍ബാഗുകള്‍, സ്റ്റെബിലിറ്റി പ്രോഗ്രാം, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ടിംഗ് പോയിന്റുകള്‍, എല്ലാ യാത്രക്കാര്‍ക്കുമുള്ള സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ സുരക്ഷാ പാക്കേജില്‍ ഉള്‍പ്പെടുന്നു.
ടെക്ടണിന്റെ ഏറ്റവും വലിയ ആകര്‍ഷണം അതിന്റെ നിസാന്‍ പെട്രോളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട മുന്‍ഭാഗമാണ്. ഇതില്‍ വലിയ നിസ്സാന്‍ ലോഗോ, റെഡ് സ്ട്രിപ്പ്, വലിയ ലോവര്‍ സെക്ഷന്‍, പനോരമിക് സണ്‍റൂഫ്, സ്ലിം ഹെഡ്ലാമ്പുകള്‍, വെര്‍ട്ടിക്കല്‍ എല്‍ഇഡി ഡിആര്‍എല്ലുകള്‍ (DRLs) എന്നിവ ഉള്‍പ്പെടുന്നു. വശങ്ങളില് 18 ഇഞ്ച് വീലുകളാണ് നല്‍കിയിരിക്കുന്നത്, പിന്നില്‍ ബാഡ്ജിംഗും കണക്റ്റഡ് ടെയില്‍ ലാമ്പുകളും കാണാം. രണ്ടാം നിര സീറ്റുകള്‍ നിവര്‍ത്തിയിരിക്കുമ്പോള്‍ 518 ലിറ്ററും, മടക്കിവെക്കുമ്പോള്‍ 1789 ലിറ്ററും ബൂട്ട് സ്പേസ് ലഭിക്കും. മൂണ്ബ്രോ ഗ്രേ, ഇന്‍ഡിഗോ ബ്ലൂ, ഫ്ലെയര്‍ ഗാര്‍നെറ്റ് റെഡ്, ബ്ലേഡ് സില്‍വര്‍, ഒനിക്സ് ബ്ലാക്ക്, പേള്‍ വൈറ്റ് എന്നി നിറങ്ങളില്‍ ഇത് ലഭ്യമാണ്.
കൂടാതെ അഞ്ച് ഡ്യുവല്‍-ടോണ്‍ ഷേഡുകളുമുണ്ട്. ഒനിക്സ് ബ്ലാക്കിനൊപ്പം മൂണ്ബ്രോ ഗ്രേ, ഫ്ലെയര്‍ ഗാര്‍നെറ്റ് റെഡ്, ഇന്‍ഡിഗോ ബ്ലൂ, ബ്ലേഡ് സില്‍വര്‍, പേള്‍ വൈറ്റ് എന്നിവയാണ് ഇതില്‍ വരുന്നത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Prices start at Rs. 10.49 lakh, Nissan Tekton Launched in India
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




