ഫാസ്റ്റ് ചാര്‍ജിങ്, മൂന്ന് പുതിയ നിറങ്ങള്‍; ഏഥര്‍ 450എക്‌സ് അപ്‌ഡേറ്റ് വേര്‍ഷന്‍ വിപണിയില്‍

പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ അവരുടെ 450എക്‌സ് സ്‌കൂട്ടറിനായി മൂന്ന് പുതിയ നിറങ്ങള്‍ അവതരിപ്പിച്ചു

Ather 450 and 450X alunched in India
Ather 450XSource: X
Edited by :Dhanoj AM
Last Updated :6 ജൂലൈ 2026, 3:36 pm IST

ന്യൂഡല്‍ഹി: പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ അവരുടെ 450എക്‌സ് സ്‌കൂട്ടറിനായി മൂന്ന് പുതിയ നിറങ്ങള്‍ അവതരിപ്പിച്ചു. ഓവര്‍ടോണ്‍ സീരീസിന്റെ ഭാഗമായാണ് വാഹനത്തിന് പുതിയ നിറങ്ങള്‍ കൊണ്ടുവന്നത്. ഇതോടൊപ്പം സ്‌കൂട്ടറില്‍ ഇപ്പോള്‍ 900W ചാര്‍ജര്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. ഇത് ചാര്‍ജിങ് സമയം 30 ശതമാനം വരെ കുറയ്ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പുതിയ നിറങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത പുതിയ സ്‌കൂട്ടറുകള്‍ക്ക് ഫ്രഷ് ലുക്ക് നല്‍കുന്നുണ്ട്. പുതിയ നിറങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

സ്റ്റില്‍ വൈറ്റ് (Still White)

ഈ ഷേഡില്‍ സ്‌കൂട്ടറിന് മൊത്തത്തില്‍ ഒരു വൈറ്റ് ഫിനിഷാണ് നല്‍കിയിരിക്കുന്നത്. ഇതിന് ഭംഗി കൂട്ടാനായി ഡാര്‍ക്ക് ഗ്രേ, ഗ്രീന്‍ ഗ്രാഫിക്‌സുകളും കൊടുത്തിട്ടുണ്ട്. സീറ്റിന് ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്ന ഭാഗത്തെ (സീറ്റ് ഹിഞ്ച്) ഗ്രീന്‍ ഫിനിഷ് പെട്ടെന്ന് ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്. മറ്റ് നിറങ്ങളെ അപേക്ഷിച്ച് ഈ കളര്‍ സ്‌കീം അല്പം ബോള്‍ഡ് ആണ്. റോഡില്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ ആഗ്രഹിക്കുന്ന റൈഡര്‍മാര്‍ക്ക് ഇത് വളരെ പെട്ടെന്ന് ഇഷ്ടപ്പെടും.

സ്‌പേസ് ഗ്രേ (Space Grey)

ഈ ലൈനപ്പിലെ ഏറ്റവും ലളിതവും ശാന്തവുമായ ഷേഡാണിത്. ഡാര്‍ക്ക് ഗ്രേ ഫിനിഷും ബ്ലാക്ക് ഗ്രാഫിക്‌സുമാണ് ഇതിലുള്ളത്. ലളിതമായ ലുക്കാണെങ്കിലും, ഒരു ബാലന്‍സ് കൊണ്ടുവരാന്‍ ഇതില്‍ റെഡ് ആക്‌സന്റുകള്‍ നല്‍കിയിട്ടുണ്ട്. വീല്‍ റിമ്മുകളിലും സീറ്റ് ഹിഞ്ചിലും കൂടാതെ ബോഡിയിലെ ചില സ്‌ട്രൈപ്പുകളിലും ഈ റെഡ് ഷേഡ് കാണാം.

ലൂണാര്‍ ഗ്രേ (Lunar Grey)

ഈ ഷേഡ് സ്റ്റില്‍ വൈറ്റിനും സ്‌പേസ് ഗ്രേയ്ക്കും നടുവിലുള്ള ഒരു മീഡിയം ചോയ്‌സ് ആണ്. ബോഡിയിലെ ലൈറ്റ് ഗ്രേ ഫിനിഷ് ബോള്‍ഡ് ലുക്കിനും സിമ്പിള്‍ ലുക്കിനും ഇടയില്‍ കൃത്യമായ ഒരു ബാലന്‍സ് നല്‍കുന്നുണ്ട്. ഇതിലെ യെല്ലോ ഗ്രാഫിക്‌സും അതിനോട് ചേരുന്ന സീറ്റ് ഹിഞ്ചും സ്‌കൂട്ടറിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു.

നിലവിലുള്ള മോണോടോണ്‍ (സിംഗിള്‍ കളര്‍) ഷേഡുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍, ഈ ഓവര്‍ടോണ്‍ സീരീസ് സ്‌കൂട്ടറിന് വളരെ ആവശ്യമുള്ള ഒരു വിഷ്വല്‍ റിഫ്രഷ്‌മെന്റ് നല്‍കുന്നുണ്ട്. ഈ പുതിയ നിറങ്ങള്‍ കൂടി വന്നതോടെ, സ്‌കൂട്ടറിന്റെ വില 1.57 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതല്‍ ആരംഭിക്കുന്നു.

News Now

Summary

Ather 450X Available in Three New Colours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates