
എന്‍ടോര്‍ക്കിന്റെ കരുത്തന്, 150 സിസിയില്‍ പുതിയ സ്കൂട്ടര്‍; സെപ്റ്റംബര്‍ നാലിന് ലോഞ്ച്, ഫീച്ചറുകള്‍
വരാനിരിക്കുന്ന ഉത്സവ സീസണ് കണക്കിലെടുത്ത് വീണ്ടും പുതിയ സ്കൂട്ടര്‍ പുറത്തിറക്കാന്‍ ഒരുക്കി പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ്

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഉത്സവ സീസണ് കണക്കിലെടുത്ത് വീണ്ടും പുതിയ സ്കൂട്ടര്‍ പുറത്തിറക്കാന്‍ ഒരുക്കി പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ്. സ്കൂട്ടര്‍ വിപണിയില്‍ ടിവിഎസിന്റെ ജനകീയ മോഡലായ എന്‍ടോര്‍ക്കിന്റെ പരിഷ്കരിച്ച പതിപ്പായ എന്‍ടോര്‍ക്ക് 150 ആണ് വിപണിയില്‍ എത്തിക്കുന്നത്. സെപ്റ്റംബര്‍ നാലിന് എന്‍ടോര്‍ക്ക് 150 വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
125 സിസി സ്കൂട്ടറുകളില്‍ ടിവിഎസ് എന്‍ടോര്‍ക്ക് ഏറെ മുന്നിലാണ്. അതിന്റെ അടുത്ത പതിപ്പായ ഉയര്‍ന്ന ശേഷിയുള്ള മോഡലാണ് കമ്പനി അവതരിപ്പിക്കുന്നത്. ലോഞ്ചിന്റെ ഭാഗമായി കമ്പനി എന്‍ടോര്‍ക്ക് 150ന്റെ എല്‍ഇഡി ഹെഡ്ലാമ്പ് ഡിസൈന്‍ ടീസര്‍ പുറത്തിറക്കി. ഹീറോ സൂം 160 (Hero Xoom 160), യമഹ എയറോക്സ് (Yamaha Aerox) എന്നിവയായിരിക്കും എന്‍ടോര്‍ക്ക് 150യുടെ പ്രധാന എതിരാളികള്‍.
150-170 സിസി സ്കൂട്ടര്‍ വിപണി ക്രമാനുഗതമായി വളര്‍ന്നുവരികയാണ്. എന്‍ടോര്‍ക്ക് 150ലൂടെ ഈ മേഖലയിലേക്ക് കടന്നുവരാന്‍ ഒരുങ്ങുകയാണ് ടിവിഎസ്. പുതിയ എന്‍ടോര്‍ക്ക് 150 ലിക്വിഡ്-കൂള്‍ഡ് അല്ലെങ്കില്‍ എയര്‍-കൂള്‍ഡ് എന്ജിന് ഉപയോഗിക്കുമോ എന്നതാണ് ഒരു പ്രധാന ചോദ്യം. ഇതുവരെ, സ്കൂട്ടറിന്റെ മുന്‍ഭാഗത്തിന്റെ ടീസര്‍ ചിത്രം മാത്രമേ ടിവിഎസ് പങ്കുവെച്ചിട്ടുള്ളൂ.
ഒരു പ്രത്യേക സ്പ്ലിറ്റ് ഡിസൈനോടുകൂടിയ ബോള്‍ഡ് ക്വാഡ്-എല്‍ഇഡി ഹെഡ്ലാമ്പ് ക്ലസ്റ്റര്‍ ഈ ചിത്രത്തില്‍ കാണാം. വലിയ എന്‍ജിനുള്ള ഈ മോഡല്‍ 125 സിസി മോഡലിന്റെ ആക്രമണോത്സുകമായ രൂപകല്‍പ്പന നിലനിര്‍ത്തും എന്നാണ് സൂചിപ്പിക്കുന്നത്. എന്‍ടോര്‍ക്ക് 150-ല്‍ സിംഗിള്‍-ചാനല്‍ എബിഎസ് ഉണ്ടാകുമെന്നും കരുതുന്നു. ഒന്നര ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
TVS Ntorq 150 launch on September 4, Ntorq 150 will be the largest-displacement scooter in TVS’s line-up
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ട്രാക്ഷൻ കൺട്രോളും ഗൂഗിൾ മാപ്പും: പുത്തൻ ഫീച്ചറുകളുമായി ടിവിഎസ് അപ്പാച്ചെ RTR 160 സീരീസ് വിപണിയിൽ; വിലയും മാറ്റങ്ങളും അറിയാം

നിറയെ യാത്രക്കാരുമായി സുഖകരമായ യാത്ര, കരുത്തുറ്റ ടര്‍ബോ പെട്രോള്‍ എന്ജിന്; റെനോ ട്രൈബര്‍ അപ്ഡേറ്റ് പതിപ്പ് ലോഞ്ച് സെപ്റ്റംബര്‍ അവസാനം


