
വരുന്നു ടിവിഎസിന്റെ പുതിയ ഇലക്ട്രിക് സ്കൂട്ടര്‍, ലോഞ്ച് വ്യാഴാഴ്ച; ഒരു ലക്ഷത്തില്‍ താഴെ വില?
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് പുതിയ ഇലക്ട്രിക് സ്കൂട്ടര്‍ വ്യാഴാഴ്ച പുറത്തിറക്കും

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് പുതിയ ഇലക്ട്രിക് സ്കൂട്ടര്‍ വ്യാഴാഴ്ച പുറത്തിറക്കും. ടിവിഎസ് ഓര്‍ബിറ്റര്‍ എന്ന പേരിലായിരിക്കും പുതിയ സ്കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 'ഒ' എന്ന അക്ഷരമുള്ള കവര്‍ ചെയ്ത വാഹനത്തെയാണ് ലോഞ്ച് ക്ഷണക്കത്തില്‍ കാണിച്ചിരിക്കുന്നത്. ഇത് ടിവിഎസ് ഓര്‍ബിറ്ററിനെ സൂചിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നിലവില്‍ ടിവിഎസ് ഐക്യൂബ് ശ്രേണിയില്‍ ബേസ് വേരിയന്റിന് ഏകദേശം 1 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ടോപ്പ്-സ്പെക്ക് മോഡലിന് 1.59 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വിലയുണ്ട്. പുതുതായി ടിവിഎസ് ഒരു എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറക്കാനാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. ഒരു ലക്ഷം രൂപയില്‍ താഴെ വിലയാണ് പ്രതീക്ഷിക്കുന്നത്. ബജാജ് ചേതക്, ഒല എസ് 1 എക്സ് എന്നിവയുമായി മത്സരിക്കാന്‍ ലക്ഷ്യമിട്ടായിരിക്കും പുതിയ മോഡല്‍.
ഇന്തോനേഷ്യയില്‍ ഒരു പുതിയ ഇലക്ട്രിക് സ്കൂട്ടറിന്റെ രൂപകല്‍പ്പനയ്ക്ക് ടിവിഎസ് പേറ്റന്റ് നേടിയിട്ടുണ്ട്. കൂടാതെ സ്കെച്ചുകള്‍ പ്രീമിയം ലുക്കുള്ള ഒരു ഉല്‍പ്പന്നത്തെ വെളിപ്പെടുത്തുന്നു. സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് പുതിയ ഓര്‍ബിറ്റര്‍ സ്കൂട്ടറായിരിക്കാം. പേറ്റന്റ് ഫയലിങ്ങില്‍ പുതിയ വാഹനത്തില്‍ സ്ലീക്ക് സ്റ്റൈലിങ്, വലിയ വീലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
TVS Orbiter Electric Scooter to Launch in India on 28 August
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ട്രാക്ഷൻ കൺട്രോളും ഗൂഗിൾ മാപ്പും: പുത്തൻ ഫീച്ചറുകളുമായി ടിവിഎസ് അപ്പാച്ചെ RTR 160 സീരീസ് വിപണിയിൽ; വിലയും മാറ്റങ്ങളും അറിയാം

301 കിലോമീറ്റർ റേഞ്ചുമായി ഓല എസ്1സെഡ് ഇലക്ട്രിക് സ്കൂട്ടർ എത്തി; വില 79,999 രൂപ മുതൽ


