
തരംഗമാകാന്‍ സ്പെഷ്യല്‍ എഡിഷനുമായി വെസ്പ; വിലയും ഫീച്ചറുകളും അറിയാം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പുതിയ മോഡല്‍ അവതരിപ്പിച്ച് ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ വെസ്പ. ഒഫീസിന 8 സ്പെഷ്യല്‍ സീരീസ് എന്ന പേരിലാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. ഈ മോഡലിന് 1.34 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില. 125 സിസി, 150 സിസി മോഡലുകളാണ് വിപണിയില്‍ എത്തുക.
ഇറ്റലിയിലെ പിയാജിയോയുടെ പോണ്ടെഡെറ പ്ലാന്റില്‍ നടന്ന ചരിത്രപ്രസിദ്ധമായ വര്‍ക്ക്ഷോപ്പിന് ആദരമര്‍പ്പിച്ചാണ് വാഹനത്തിന്റെ വരവ്.സ്റ്റീല്‍ മോണോകോക്ക് ബോഡി ഈ മോഡലിനായി മാത്രം വികസിപ്പിച്ചെടുത്ത ബ്ലൂ ഒഫീസിന 8 പ്രത്യേക മാറ്റ് മെറ്റാലിക് ഷേഡിലാണ് വരുന്നത്. ബ്രാസ്, അലുമിനിയം ടോണുകളിലെ മെറ്റാലിക് റിവറ്റുകളും ആക്സന്റുകളും കളര്‍ ഓപ്ഷനെ കൂടുതല്‍ ഗ്ലാമറസാക്കുന്നുമുണ്ട്.
WHAT TO READ NEXT

പുതിയ എസ് യുവി അവതരിപ്പിച്ച് എംജി; അറിയാം മജസ്റ്ററിന്റെ വിശേഷങ്ങള്‍
മെക്കാനിക്കലായി വെസ്പ ഒഫീസിന 8 സ്റ്റാന്‍ഡേര്‍ഡ് മോഡലുകളില്‍ നിന്ന് മാറ്റമില്ലാതെ തുടരുകയാണ്. വെസ്പയുടെ നിരയില്‍ നിലവില്‍ ലഭ്യമായ പരിചിതമായ 125 സിസി, 150 സിസി എഞ്ചിന് ഓപ്ഷനുകള്‍ക്കൊപ്പമാണ് സ്കൂട്ടര്‍ എത്തുന്നത്. 125 സിസി മോഡലുകളില്‍ എഞ്ചിന് 7,100 ആര്‍പിഎമ്മില്‍ 9.3 യവു കരുത്തും 5,600 ആര്‍പിഎമ്മില്‍ 10.1 ചാ ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
അതേസമയം പിയാജിയോ വെസ്പയിലെ 150 സിസി എഞ്ചിന് 7,500 ആര്‍പിഎമ്മില്‍ 11.4 bhp കരുത്തും 6,100 ആര്‍പിഎമ്മില്‍ 11.66 Nm
ടോര്‍ക്കും വരെ നിര്‍മിക്കാന്‍ പ്രാപ്തമാണ്. രണ്ട് എഞ്ചിനുകളും ഒരു സിവിടി ഓട്ടോമാറ്റിരക് ട്രാന്‍സ്മിഷനുമായിട്ടാണ് ജോഡിയാക്കിയിരിക്കുന്നത്. സ്കൂട്ടറിനൊപ്പം ഒഫീസിന 8 തീമുമായി പൊരുത്തപ്പെടുന്ന ആക്സസറികളുടെയും ഉല്‍പ്പന്നങ്ങളുടെയും ഒരു ഏകോപിത ശ്രേണി വെസ്പ അവതരിപ്പിച്ചിട്ടുണ്ട്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Vespa Officina 8 Launched At Rs 1.34 Lakh - Here's What Makes It Special
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍; മഹീന്ദ്രയുടെ പുതിയ മോഡല്‍ വിപണിയില്‍, പ്രാരംഭവില 9.39 ലക്ഷം രൂപ

ട്രാക്ഷൻ കൺട്രോളും ഗൂഗിൾ മാപ്പും: പുത്തൻ ഫീച്ചറുകളുമായി ടിവിഎസ് അപ്പാച്ചെ RTR 160 സീരീസ് വിപണിയിൽ; വിലയും മാറ്റങ്ങളും അറിയാം

