
ലുക്ക് മാറി, പുതിയ കളറുകളില്‍ സുസുക്കി ജിക്സര്‍ ശ്രേണി; അറിയാം വിലയും ഫീച്ചറുകളും
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സുസുക്കി തങ്ങളുടെ ജിക്സര്‍ നിര പുതുക്കി വിപണിയിലിറക്കി.

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സുസുക്കി തങ്ങളുടെ ജിക്സര്‍ നിര പുതുക്കി വിപണിയിലിറക്കി. എന്‍ജിനിലോ മറ്റ് സാങ്കേതിക സൗകര്യങ്ങളിലോ മാറ്റങ്ങളില്ലാതെ പൂര്‍ണമായും വിഷ്വല്‍ അപ്ഡേറ്റുകളോടെയാണ് പുതിയ ബൈക്കുകള്‍ വിപണിയില്‍ എത്തിയത്.
ജിക്സര്‍, ജിക്സര്‍ എസ്എഫ്, ജിക്സര്‍ 250, ജിക്സര്‍ എസ്എഫ് 250, ജിക്സര്‍ എസ്എഫ് 250 ഫ്ലെക്സ് ഫ്യുവല്‍ മോഡലുകളിലാണ് കമ്പനി മാറ്റങ്ങള്‍ വരുത്തിയത്. 155 സിസി വിഭാഗത്തിലെ ജിക്സര്‍, ജിക്സര്‍ എസ്എഫ് മോഡലുകള്‍ക്ക് ആകര്‍ഷകമായ ഡ്യുവല്‍ ടോണ്‍ ഓപ്ഷനുകള്‍ ലഭിക്കുന്നുണ്ട്.മെറ്റാലിക് ഊര്‍ട്ട് ഗ്രേ, പേള്‍ ബ്ലേസ് ഓറഞ്ച് തുടങ്ങിയ പുതിയ കളര്‍ കോമ്പിനേഷനുകള്‍ ഇവയ്ക്ക് കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് നല്കുന്നു. 155 സിസി എന്ജിന് 13 ബിഎച്ച്പി കരുത്തും 13.8 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ 250 സിസി എന്ജിന് 26 ബിഎച്ച്പി കരുത്തും 22.2 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്.
ജിക്സര്‍ 250, ജിക്സര്‍ എസ്എഫ് 250 എന്നിവ ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് ഊര്‍ട്ട് േ്രഗ കളര്‍ സ്കീമിലാണ് വിപണിയില്‍ എത്തിയത്. ജിക്സര്‍ എസ്എഫ് 250 ഫ്ലെക്സ് ഫ്യുവല്‍ ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് ഓപ്ഷനിലും ലഭ്യമാകും. ജിക്സറിന് 1,37,221 രൂപയാണ് എക്സ് ഷോറൂം വില. ജിക്സര്‍ എസ്എഫ് 1,40,729 രൂപ, ജിക്സര്‍ 250 1,84,517, ജിക്സര്‍ എസ്എഫ് 250 1,92,768 രൂപ, ജിക്സര്‍ എസ്എഫ് 250 ഫ്ലെക്സ് ഫ്യുവല്‍ 1,98,476 രൂപ എന്നിങ്ങനെയാണ് മറ്റു മോഡലുകളുടെ എക്സ് ഷോറൂം വില.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Updated Suzuki Gixxer range launched at Rs 1.37 lakh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




