
പ്രമുഖ ഇരുചക്ര വാഹന നിര്മ്മാതാക്കളായ ഹീറോയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്ഡ് ആയ വിഡ യുവജനങ്ങള്ക്കായി തങ്ങളുടെ ഇലക്ട്രിക് യൂത്ത് മോട്ടോര്സൈക്കിളിന്റെ പുതിയ പതിപ്പ് ആയ ഡര്ട്ട്.ഇ കെ3 6ഡേയ്സ് ലിമിറ്റഡ് എഡിഷന് അവതരിപ്പിച്ചു

News Now
കുളി കഴിഞ്ഞ ഉടൻ ഭക്ഷണം കഴിക്കുന്ന ശീലമുണ്ടോ? ആരോഗ്യത്തെ എങ്ങനെ ബാധിക്കും?

ബേക്കറികൾ വഴിയുള്ള വൈൻ വിൽപ്പന; ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
പത്തുവര്ഷം കൊണ്ട് കൈയില് കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ് അപ്പ് എസ്ഐപിയുടെ ഗുണങ്ങള്

ദാവൂദ് ഇബ്രാഹിനെ തീര്ക്കാന് പ്ലാനിട്ടിരുന്നു, കേന്ദ്ര അനുമതിയും കിട്ടി; പക്ഷെ കൊവിഡ് എല്ലാം നശിപ്പിച്ചു: മേജര് രവി

ന്യൂഡല്ഹി: പ്രമുഖ ഇരുചക്ര വാഹന നിര്മ്മാതാക്കളായ ഹീറോയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്ഡ് ആയ വിഡ യുവജനങ്ങള്ക്കായി തങ്ങളുടെ ഇലക്ട്രിക് യൂത്ത് മോട്ടോര്സൈക്കിളിന്റെ പുതിയ പതിപ്പ് ആയ ഡര്ട്ട്.ഇ കെ3 6ഡേയ്സ് ലിമിറ്റഡ് എഡിഷന് അവതരിപ്പിച്ചു. 1913ല് ആരംഭിച്ച ഓഫ് റോഡ് റേസിങ് മത്സരമായ ഫെഡറേഷന് ഇന്റര്നാഷണല് ഡി മോട്ടോര്സൈക്ലിസത്തിന്റെ നൂറാമത് ഇന്റര്നാഷണല് സിക്സ് ഡേയ്സ് എന്ഡ്യൂറോയുടെ ഭാഗമായി പോര്ച്ചുഗലിലാണ് ഇത് പ്രദര്ശിപ്പിച്ചത്.
നൂറാം വാര്ഷികാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ച് ഈ ബൈക്കിന്റെ ഉല്പ്പാദനം 100 യൂണിറ്റുകളായി കമ്പനി പരിമിതപ്പെടുത്തിയിട്ടുണ്ട്. റേസിന്റെ 100 പതിപ്പുകളില് ഓരോന്നിനെയും ആദരിക്കുന്ന രീതിയിലാണ് ഓരോ ബൈക്കും നിര്മ്മിച്ചിരിക്കുന്നത്. ഔദ്യോഗിക 6ഡേയ്സ് ലോഗോകളും പോര്ച്ചുഗല് പതാകയുടെ നിറങ്ങളും ഇതില് ഉള്പ്പടുത്തിയിട്ടുണ്ട്. കോസ്മെറ്റിക് മാറ്റങ്ങള് ഒഴിച്ചാല് മോട്ടോര്സൈക്കിളില് യാതൊരുവിധ യാന്ത്രിക മാറ്റങ്ങളും വരുത്തിയിട്ടില്ല.
2025 ഡിസംബറിലാണ് ഇതിന്റെ അടിസ്ഥാന മോഡല് പുറത്തിറക്കിയത്. കുട്ടികള് വളരുന്നതിന് അനുസരിച്ച് ബൈക്കിന്റെ അളവുകള് ക്രമീകരിക്കാന് സഹായിക്കുന്ന മോഡുലാര് സെറ്റപ്പ് ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു കീ ഉപയോഗിച്ച് മാതാപിതാക്കള്ക്ക് ഹാന്ഡില്ബാര് ഉയരം, സീറ്റ് ഉയരം എന്നിവ ക്രമീകരിക്കാന് സാധിക്കും.
500w മോട്ടോറാണ് ഈ മിനി ഡര്ട്ട് ബൈക്കിന് കരുത്തു പകരുന്നത്. ഇത് മണിക്കൂറില് 23-25 കിലോമീറ്റര് വരെ ഉയര്ന്ന വേഗം നല്കുന്നു. മൂന്ന് മണിക്കൂറിനകം പൂര്ണമായി ചാര്ജ് ചെയ്യാന് കഴിയുന്ന തരത്തിലുള്ള റിമൂവബിള് ബാറ്ററിയാണ് ഇതിലുള്ളത്. ബൈക്കിന് മൂന്ന് റൈഡ് മോഡുകള് ഉണ്ട്. ബിഗിനര്, അമേച്വര്, പ്രോ ഇവ യഥാക്രമം മണിക്കൂറില് ആറു കിലോമീറ്റര്, 16 കിലോമീറ്റര്, 25 കിലോമീറ്റര് എന്നിങ്ങനെ വേഗം കൈവരിക്കും. സ്റ്റാന്ഡേര്ഡ് വേരിയന്റിന്് 69,990 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
WHAT TO READ NEXT

55.50 ലക്ഷം രൂപ; മിനി കൂപ്പര് ഒക്സ്ഫഡ് എഡിഷന് വിപണിയില്
Summary
Vida Dirt.E K3 6Days Limited Edition revealed
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



