
25 ലക്ഷം രൂപയില്‍ താഴെ വില; ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ പ്രവേശിച്ച് വിയറ്റ്നാം കമ്പനി, മത്സരം കടുപ്പിച്ച് വിന്‍ഫാസ്റ്റ്
വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ ആദ്യത്തെ ഇലക്ട്രിക് കാര്‍ പുറത്തിറക്കി
മുംബൈ: വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ ആദ്യത്തെ ഇലക്ട്രിക് കാര്‍ പുറത്തിറക്കി. ആഭ്യന്തര, കയറ്റുമതി വിപണികള്‍ക്കായി തുറമുഖ നഗരമായ തൂത്തുക്കുടിയിലെ ഗ്രീന്‍ഫീല്‍ഡ് ഫാക്ടറിയില്‍ നിന്നാണ് ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചത്. കമ്പനി 18 മാസത്തിനുള്ളിലാണ് ഫാക്ടറി യാഥാര്‍ഥ്യമാക്കിയത്.
ആഗോള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല മുംബൈയില്‍ ആദ്യ സ്റ്റോര്‍ ആരംഭിച്ച് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് വിന്‍ഫാസ്റ്റിന്റെ ഇലക്ട്രിക് കാറുകളുടെ ഉല്‍പ്പാദനം. വിയറ്റ്നാമീസ് കമ്പനി വഡോദരയിലും ചെന്നൈയിലും രണ്ട് ഷോറൂമുകളും തുറന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്സ്പോ 2025ല്‍ പ്രദര്‍ശിപ്പിച്ച VF 6, VF 7 എന്നി രണ്ട് മോഡലുകളാണ് പുതിയ പ്ലാന്റില്‍ നിര്‍മ്മിക്കുന്നത്. പ്രതിവര്‍ഷം 50,000 കാറുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഉല്‍പ്പാദന യൂണിറ്റ് നിര്‍മ്മിക്കുന്നതിനായി കമ്പനി ആദ്യ ഘട്ടത്തില്‍ 1,600 കോടി രൂപയാണ് നിക്ഷേപിച്ചത്. 1.5 ലക്ഷം കാറുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഉല്‍പ്പാദന യൂണിറ്റ് നിര്‍മ്മിക്കുന്നതിനായി വിന്‍ഫാസ്റ്റ് മൊത്തം 16,000 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്.
ലോകത്തിലെ മൂന്നാമത്തെ വലിയ ഇവി നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ്, ഇന്ത്യയിലെ ടെസ്ല, ബിവൈഡി എന്നിവയുമായി മത്സരിക്കും. ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയ പരമ്പരാഗത കമ്പനികള്‍ ഇവി വകഭേദങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയില്‍ താഴെ വിലയുള്ള വിഎഫ് 6 ഉം വിഎഫ് 7 ഉം ടെസ്ലയുടെ 60 ലക്ഷം രൂപ വിലയുള്ള മോഡല്‍ വൈയുമായാണ് മത്സരിക്കുക. തൂത്തുക്കുടിയില്‍ നിര്‍മ്മിക്കുന്ന കാറുകള്‍ തുറമുഖത്ത് നിന്ന് മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധ്യതയുണ്ട്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Vietnam automaker VinFast rolls out first EV car from India factory in Thoothukudi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



