ദേശസാല്‍കൃത ബാങ്കുകളും സ്വകാര്യ ബാങ്കുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:18 am IST

News Now

ന്യൂഡല്‍ഹി: വേതന പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇന്നും നാളെയും പണിമുടക്കുന്നു. ദേശസാല്‍കൃത ബാങ്കുകളും സ്വകാര്യ ബാങ്കുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഇതോടെ രണ്ടു ദിവസം ബാങ്കിങ്ങ് മേഖല സ്തംഭിക്കും.

ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എഐബിഒസി), ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എബിബിഎ), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ് എന്നിവയുള്‍പ്പെടെ ഒമ്പത് ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ വേതന പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് പണിമുടക്ക്. അസോസിയേഷനില്‍ നിന്ന് യാതൊരു ഉറപ്പും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് പണിമുടക്കുമായി മുന്നോട്ടുപോവുന്നതെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് ; ഇന്നും നാളെയും ബാങ്ക് സമരം