
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

മുംബൈ: ഏപ്രിൽ മാസം മുതൽ ലൈഫ് ഇന്ഷുറന്സ് പ്രീമിയത്തില് കുറവ് വരും. പ്രീമിയം നിശ്ചയിക്കുന്നതിന് പരിഗണിക്കുന്ന മോര്ട്ടാലിറ്റി റേറ്റ് പുതിയ രീതിയിലേയ്ക്ക് മാറുന്നതിനാലാണിത്. 22നും 50നും ഇടയില് പ്രായമുള്ളവരുടെ പ്രീമിയത്തിലാണ് കുറവു വരിക.
2012-14ലെ മോര്ട്ടാലിറ്റി റേറ്റാണ് പുതിയതായി പരിഗണിക്കുന്നത്. ഇതുവരെ 2006-08ലെ റേറ്റ് പ്രകാരമാണ് പ്രീമിയം നിശ്ചയിച്ചിരുന്നത്. പുതിയ മോര്ട്ടാലിറ്റി റേറ്റ് പ്രകാരം 4 മുതല് 16 ശതമാനം വരെ കുറവ് വരുമെന്നാണ് റിപ്പോർട്ട്.
അതേസമയം, പ്രായമേറെയുള്ളവരുടെ പ്രീമിയത്തില് വര്ധനവിനും സാധ്യതയുണ്ട്. 82നും 105നുമിടയില് പ്രായമുള്ളവരുടെ മോര്ട്ടാലിറ്റി റേറ്റ് വര്ധിച്ചതിനാലാണിത്. 3-21ശതമാനമാണ് ഈ വിഭാഗത്തിലുള്ളവരുടെ മോര്ട്ടാലിറ്റി റേറ്റ്.
80 വയസ്സിനുമുകളിലുള്ളവര്ക്ക് വളരെ കുറച്ച് പ്ലാനുകള്മാത്രമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ ഇത് വലിയ തോതിൽ ബാധിക്കപ്പെടില്ലെന്നും ഇന്ഷുറന്സ് മേഖലയില് പ്രവർത്തിക്കുന്ന വിദഗ്ധർ വിലയിരുത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


