വിപ്രൊ സിഇഒ ആബിദലി നീമു ചൗള രാജിവച്ചു

Last Updated :20 January 2024, 8:18 am IST

News Now

ന്യൂഡല്‍ഹി: പ്രമുഖ ഐടി കമ്പനിയായ വിപ്രൊ ലിമിറ്റഡിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായ ആബിദലി നീമുചൗള രാജിവെച്ചു. അടുത്ത സിഇഒയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഡയറക്ടര്‍ബോര്‍ഡ് ആരംഭിച്ചതായി വിപ്രൊ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

പുതിയ പിന്‍ഗാമിയെ കണ്ടെത്തുന്നത് വരെ നീമുചൗള ചുമതലകളില്‍ തുടരും. കുടുംബ പരമായ ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാലാണ് രാജിയെന്നാണ് വിപ്രൊ വ്യക്തമാക്കി. 

കോടീശ്വരന്‍ അസിം പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജി 2019 ജൂണില്‍ വിപ്രൊ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് നീമുചൗളയെ സിഇഒയും മാനേജിങ് ഡയറക്ടറുമായി  നിയമിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിപ്രൊ സിഇഒ ആബിദലി നീമു ചൗള രാജിവച്ചു