
പോസ്റ്റ് ഓഫീസ് ആര്‍ഡി vs എസ്ബിഐ ആര്‍ഡി; പതിനായിരം രൂപ കൈയില്‍ ഉണ്ടോ?, കൂടുതല്‍ റിട്ടേണ്‍ എവിടെ?
വിപണിയിലെ ചലനങ്ങള്‍ ബാധിക്കാത്ത തരത്തില്‍ കൃത്യമായ ലാഭം ഉറപ്പു നല്കുന്നതിനാല് മുന്‍കരുതലോടെ നിക്ഷേപം നടത്തുന്നവര്‍ക്കിടയില്‍ റെക്കറിങ് ഡെപ്പോസിറ്റുകള്‍ വളരെ ജനപ്രിയമാണ്

വിപണിയിലെ ചലനങ്ങള്‍ ബാധിക്കാത്ത തരത്തില്‍ കൃത്യമായ ലാഭം ഉറപ്പു നല്കുന്നതിനാല് മുന്‍കരുതലോടെ നിക്ഷേപം നടത്തുന്നവര്‍ക്കിടയില്‍ റെക്കറിങ് ഡെപ്പോസിറ്റുകള്‍ വളരെ ജനപ്രിയമാണ്. അഞ്ച് വര്‍ഷത്തേക്ക് എല്ലാ മാസവും 10,000 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍, പോസ്റ്റ് ഓഫീസ് ആര്‍ഡിയും എസ്ബിഐ ആര്‍ഡിയും ഒരേപോലെ വലിയൊരു തുക സമ്പാദിക്കാന്‍ സഹായിക്കും. എന്നാല്‍ ഇവ നല്കുന്ന പലിശ നിരക്കുകളിലെ വ്യത്യാസം കാരണം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയില്‍ മാറ്റമുണ്ടാകും.
പ്രതിമാസം പതിനായിരം രൂപ വീതം നിക്ഷേപം
പോസ്റ്റ് ഓഫീസ് ആര്‍ഡി പലിശ നിരക്ക്: പ്രതിവര്‍ഷം 6.7%
എസ്ബിഐ ആര്‍ഡി പലിശ നിരക്ക്: പ്രതിവര്‍ഷം 6.05%
ആകെ നിക്ഷേപം: രണ്ട് സ്കീമുകളിലും 6 ലക്ഷം രൂപ
നിലവിലെ പലിശ നിരക്ക് അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ പോസ്റ്റ് ഓഫീസ് ആര്‍ഡിയുടെ കാലാവധി കഴിയുമ്പോള്‍ 7.14 ലക്ഷം രൂപയാണ് ലഭിക്കുക. എസ്ബിഐ ആര്‍ഡി സ്കീം അനുസരിച്ച് 7.02 ലക്ഷം രൂപയാണ് കിട്ടുക. ഇതിനര്‍ഥം ഒരേ തുകയും ഒരേ കാലയളവും നിക്ഷേപത്തിനായി തെരഞ്ഞെടുക്കുമ്പോള്‍ എസ്ബിഐ ആര്‍ഡിയേക്കാള്‍ പോസ്റ്റ് ഓഫീസ് ആര്‍ഡി വഴി ഒരു നിക്ഷേപകന് ഏകദേശം 12,244 രൂപ കൂടുതല്‍ സമ്പാദിക്കാന്‍ സാധിക്കും. ഭാവിയില്‍ പലിശ നിരക്കുകളില്‍ മാറ്റമുണ്ടായാല്‍ യഥാര്‍ത്ഥത്തില്‍ ലഭിക്കുന്ന ലാഭത്തിലും വ്യത്യാസങ്ങള്‍ വന്നേക്കാം.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
10,000 monthly RD for 5 years: Post Office or SBI, which gives the bigger?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പ്രതിമാസം 5000 രൂപ നിക്ഷേപിക്കാമോ?, 7000 കൈയില്‍ ഉണ്ടോ?; പോസ്റ്റ് ഓഫീസ് ആര്‍ഡി സ്കീം

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കണോ?, കൈയില്‍ 20 ലക്ഷം രൂപയുണ്ടോ?; പോസ്റ്റ് ഓഫീസിന്റെ മൂന്ന് സ്കീമുകളില്‍ മികച്ചത് ഏത്?, താരതമ്യം


