
റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കണോ?, കൈയില്‍ 20 ലക്ഷം രൂപയുണ്ടോ?; പോസ്റ്റ് ഓഫീസിന്റെ മൂന്ന് സ്കീമുകളില്‍ മികച്ചത് ഏത്?, താരതമ്യം
റിട്ടയര്‍മെന്റ് കാലത്ത് സുഖമായി ജീവിക്കണമെന്നതാണ് എല്ലാവരുടെയും ആഗ്രഹം

റിട്ടയര്‍മെന്റ് കാലത്ത് സുഖമായി ജീവിക്കണമെന്നതാണ് എല്ലാവരുടെയും ആഗ്രഹം. ഇതിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ജോലിയില്‍ ഇരിക്കുമ്പോള്‍ തന്നെ ആര്‍ഡി സ്കീം, എസ്ഐപി തുടങ്ങിയ നിക്ഷേപ മാര്‍ഗങ്ങളിലൂടെ പണം അല്പാല്പമായി മാറ്റിവെയ്ക്കാന്‍ തയ്യാറായാല്‍ റിട്ടയര്‍മെന്റ് അടുക്കുമ്പോഴേക്കും നല്ലൊരു തുക സമ്പാദിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ സമ്പാദിച്ച പണം റിട്ടയര്‍മെന്റ് അടുക്കുമ്പോള്‍ എവിടെ നിക്ഷേപിക്കണമെന്നത് ഒരു ആശയക്കുഴപ്പമാണ്.
പോസ്റ്റ് ഓഫീസ് സ്കീമുകളില്‍ നിക്ഷേപിച്ചാല്‍ മികച്ച റിട്ടേണും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സാധിക്കും. ഇത്തരത്തില്‍ സമ്പാദിച്ച പണം നിക്ഷേപിച്ച് കൃത്യമായ ഇടവേളകളില്‍ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്ന മൂന്ന് സ്കീമുകള്‍ പോസ്റ്റ് ഓഫീസിന് ഉണ്ട്. ഉദാഹരണമായി റിട്ടയര്‍മെന്റ് കോര്‍പ്പസ് 20 ലക്ഷം രൂപയാണെങ്കില്‍ മുതിര്‍ന്ന പൗരന്മാര്ക്കുള്ള സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീം, പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഇവയില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്.
സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീമില്‍ ഓരോ പാദത്തിലുമാണ് പലിശ വരുമാനം ലഭിക്കുന്നത്. 8.2 ശതമാനമാണ് പലിശ. എന്നാല്‍ പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീമില്‍ ചേര്‍ന്നാല്‍ മാസംതോറും പലിശവരുമാനം ലഭിക്കും. 7.4 ശതമാനമാണ് പലിശ. അഞ്ചു വര്‍ഷത്തെ ടൈം ഡെപ്പോസിറ്റില്‍ 7.5 ശതമാനമാണ് പലിശ. എന്നാല്‍ വര്‍ഷംതോറും മാത്രമേ പലിശ വരുമാനം ലഭിക്കൂ.
സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീമില്‍ 20 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 1,64,000 രൂപയാണ് വര്‍ഷംതോറും ലഭിക്കുക. അതായത് ഓരോപാദത്തിലും 41,000 രൂപ വീതം. എന്നാല്‍ ടൈം ഡെപ്പോസിസ്റ്റ് സ്കീമിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ വര്‍ഷംതോറും 1.50 ലക്ഷം രൂപയാണ് ലഭിക്കുക. മാസംതോറും നോക്കുകയാണെങ്കില്‍ 12,500 രൂപയാണ് കൈയില്‍ കിട്ടുക.
പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീമില്‍ ഒറ്റയ്ക്ക് 9 ലക്ഷം രൂപ വരെയും ജോയിന്റായി 15 ലക്ഷം രൂപ വരെയുമാണ് പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുക. 15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസംതോറും 9,250 രൂപയാണ് ലഭിക്കുക. ഈ മൂന്ന് നിക്ഷേപ മാര്‍ഗങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്താല്‍ ഏറ്റവുമധികം നേട്ടം സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീമിലാണ് എന്ന് കാണാം.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
20 Lakh Retirement Corpus: SCSS, MIS or Time Deposit
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



