ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:07 am IST

News Now

ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കില്‍. ഈ അവസരം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണം അയക്കുകയാണ് പ്രവാസികള്‍. 

ഒരു ദിര്‍ഹത്തിന് 22 രൂപ 40 പൈസയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ മൂല്യം. ഒരു സൗദി റിയാലിന് 21 രൂപ 91 പൈസ ലഭിക്കും. 265 രൂപയ്ക്ക് മുകളിലാണ് ഒരു കുവൈത്ത് ദിനാറിന് ലഭിക്കുക. 

ഡോളറിന് എതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യമിടിവ് തുടരുന്ന സാഹചര്യത്തിലാണ് ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയത്തിലും മാറ്റം വരുന്നത്. വിനിമയ നിരക്കിലൂടെ ലഭിക്കുന്ന ലാഭം പ്രയോജനപ്പെടുത്താന്‍ ആളുകള്‍ കൂട്ടത്തോടെ പണം നാട്ടിലേക്ക് അയക്കുകയാണ്. 

നാട്ടിലേക്ക് പണം അയക്കാന്‍ പ്രവാസികള്‍ എത്തുന്നതോടെ ഗള്‍ഫിലെ മണി എക്‌സ്‌ചേഞ്ചുകളില്‍ വലിയ തിരക്കും അനുഭവപ്പെടുന്നു. വരും മാസങ്ങളില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയും എന്ന വിലയിരുത്തല്‍ ഉയര്‍ന്നതോടെ പ്രവാസികളില്‍ പലരും ആ മാസം ആദ്യം ശമ്പളം നാട്ടിലേക്ക് അയക്കാതെ നീട്ടിവെക്കുന്ന പ്രവണതയും ഉണ്ടായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates