
നാലു ദിവസത്തെ ഇടിവിനു ശേഷം സ്വര്‍ണ വിലയില്‍ കയറ്റം, പവന് 160 രൂപ കൂടി
നാലു ദിവസത്തെ ഇടിവിനു ശേഷം സ്വര്‍ണ വിലയില്‍ കയറ്റം, പവന് 160 രൂപ കൂടി

കൊച്ചി: തുടര്‍ച്ചയായ നാലു ദിവസം ഇടിവു നേരിട്ട സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് ഇന്നു വര്‍ധിച്ചത്. 37,680 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഗ്രാമിന് ഇരുപതു രൂപ വര്‍ധിച്ച് 4710 രൂപയായി.
നാലു ദിവസം തുടര്‍ച്ചയായി ഇടിഞ്ഞ സ്വര്‍ണവില ഇന്നലെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരുന്നു. ഇന്നലെ 80 രൂപ കുറഞ്ഞ് പവന്‍ സ്വര്‍ണത്തിന്റെ വില 37,520 രൂപയായി. മൂന്നുദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
നവംബര്‍ 9ന് 38,880 രൂപയില്‍ എത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസം ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരന് മരിച്ചു, ഭാര്യയും മക്കളും ചികിത്സയില്‍

കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തുണയ്ക്കും

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം



