ബജറ്റില്‍ കസ്റ്റംസ് തീരുവ ഉയര്‍ത്തിയതോടെ ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് രാജ്യത്ത് വിലയേറും

നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു/ടിവി ദൃശ്യം
Last Updated :20 January 2024, 9:16 am IST

News Now

ന്യൂഡല്‍ഹി: ബജറ്റില്‍ കസ്റ്റംസ് തീരുവ ഉയര്‍ത്തിയതോടെ ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് രാജ്യത്ത് വിലയേറും. ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് നികുതി വര്‍ധന.

നാല്‍പ്പതിനായിരം ഡോളറില്‍ താഴെ വിലയുള്ളതോ മൂവായിരം സിസിയില്‍ കുറവ് എന്‍ജിന്‍ കപ്പാസിറ്റി ഉള്ളതോ ആയ പെട്രോള്‍ വാഹനങ്ങള്‍ക്ക് തീരുവ അറുപതു ശതമാനത്തില്‍നിന്ന് എഴുപതു ശതമാനമായാണ് ഉയര്‍ത്തിയത്. 2500 സിസിയില്‍ താഴെയുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഇതേ നിരക്കില്‍ വര്‍ധനയുണ്ട്. 

നാല്‍പ്പതിനായിരം ഡോളറില്‍ കുടുതലോ മൂവായിരം സിസിയില്‍ അധികം എന്‍ജിന്‍ കപ്പാസിറ്റിയോ ഉള്ള വാഹനങ്ങള്‍ക്ക് നൂറു ശതമാനമാണ് ഡ്യൂട്ടി. 

ആഭ്യന്തരതലത്തില്‍ ഉത്പാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് തീരുവ വര്‍ധന പ്രഖ്യാപിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates