
സിഎൻജി വില കുത്തനെ കൂട്ടി, ഒരു കിലോയ്ക്ക് എട്ട് രൂപയുടെ വർധന; വാണിജ്യ സിലിണ്ടർ വിലയും ഉയർന്നു
കൊച്ചിയിൽ 72 രൂപയായിരുന്ന സിഎൻജി വില 80 രൂപയായി ഉയർന്നു

കൊച്ചി; പെട്രോൾ- ഡീസൽ വില വർധനയ്ക്കു പുറമേ സിഎൻജി വിലയും വാണിജ്യ സിലിണ്ടറിന്റേയും വില കുത്തനെ കൂട്ടി. ഒരു കിലോ സിഎൻജി വിലയിൽ എട്ട് രൂപയിൽ അധികമാണ് വർധനവുണ്ടായത്. കൊച്ചിയിൽ 72 രൂപയായിരുന്ന സിഎൻജി വില 80 രൂപയായി ഉയർന്നു. മറ്റു ജില്ലകളിൽ ഇപ്പോൾ വില 83 രൂപയാണ്.
വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 256 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ കൊച്ചിയിലെ വാജിജ്യ സിലിണ്ടർ വില 2256 രൂപയായി. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഇന്ന് അധിക നികുതി ഭാരം ഉൾപ്പടെ പല സാധനങ്ങൾക്കും വില ഉയരുന്നതിനിടെയാണ് ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കിക്കൊണ്ട് വിലവർധവ്.
കഴിഞ്ഞ ആറ് മാസത്തിൽ സിഎൻജി നിരക്കിൽ വലിയ വർധനവാണ് ഉണ്ടായത്. ചില നഗരങ്ങളില്‍ വില 37 ശതമാനം വരെ സിഎൻജി വില കുതിച്ചു. നഗര വാതക വിതരണക്കാരുടെ വര്‍ധിച്ച ചെലവ് നികത്താനും, ശക്തമായ ലാഭം നിലനിര്‍ത്താനുമുള്ള ശ്രമങ്ങളുടെ ഫലമാണ് ഈ വര്‍ധന. കേരളത്തിൽ ഒരു മാസം മുമ്പ് ഇത് വെറും 56.3 രൂപയായിരുന്നു സിഎൻജി വില. മൂന്നു മാസം മുമ്പ് 54.45 രൂപയും. ഇതാണ് 80 രൂപയായി വർധിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
