വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറച്ചു. സിലിണ്ടറിന് 102.5 രൂപയാണ് കുറച്ചിട്ടുള്ളത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:56 am IST

News Now

ന്യൂഡല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറച്ചു. സിലിണ്ടറിന് 102.5 രൂപയാണ് കുറച്ചിട്ടുള്ളത്. പുതിയ വില ഇന്നു മുതല്‍ പ്രബല്യത്തിലായി. 

ഡല്‍ഹിയില്‍ 1998.5 രൂപയാകും വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ രണ്ടു മാസവും വാണിജ്യ സിലിണ്ടറിനു വില കൂട്ടിയിരുന്നു. കഴിഞ്ഞ മാസം ഒന്നിന് വാണിജ്യ സിലിണ്ടറുകള്‍ക്ക് 100 രൂപ വര്‍ധിപ്പിച്ചിരുന്നു. നവംബര്‍ ഒന്നിന് 266 രൂപയും വര്‍ധിപ്പിച്ചിരുന്നു.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates