അമേരിക്ക- ഇറാന്‍ യുദ്ധം; കുതിച്ചുയര്‍ന്ന് എണ്ണവില, 95 ഡോളറിലേക്ക്, ഇന്ധനവില കൂടുമോ?

പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന്റെ ആക്കംകൂട്ടി ഇറാനെതിരെ അമേരിക്ക വീണ്ടും ആക്രമണം നടത്തിയതോടെ എണ്ണവില കുതിക്കുന്നു

Global crude oil prices rise
Global crude oil prices risefile
Edited by :Dhanoj AM
Last Updated :11 ജൂൺ 2026, 8:58 am IST

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന്റെ ആക്കംകൂട്ടി ഇറാനെതിരെ അമേരിക്ക വീണ്ടും ആക്രമണം നടത്തിയതോടെ എണ്ണവില കുതിക്കുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 95 ഡോളറിലേക്ക് അടുക്കുകയാണ്. എണ്ണവിലയില്‍ 1.57 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് എണ്ണവില കുതിച്ചുയര്‍ന്നത്. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (WTI) ക്രൂഡ് വിലയും ഉയര്‍ന്നു. 1.89 ശതമാനം ഉയര്‍ന്ന് ബാരലിന് 91.73 ഡോളറില്‍ എത്തി. ആഗോള എണ്ണ-വാതക കയറ്റുമതിയുടെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന പ്രധാന സമുദ്രപാതയായ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും ഉപരോധിക്കപ്പെട്ടേക്കാമെന്ന ആശങ്കയാണ് എണ്ണവില ഉയര്‍ന്നു നില്‍ക്കാന്‍ കാരണം.

എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉള്‍പ്പെടെ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന ഏതിനെയും തടയുമെന്നും ഈ തന്ത്രപ്രധാനമായ ജലപാതയിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ലക്ഷ്യമിടുമെന്നും ഇറാന്റെ പരമോന്നത സംയുക്ത സൈനിക കമാന്‍ഡ് കമാന്‍ഡ് മുന്നറിയിപ്പ് നല്‍കി. ഈ പാതയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന ഏത് കപ്പലിന് നേരെയും വെടിയുതിര്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. എന്നിരുന്നാലും, വാണിജ്യ കപ്പലുകള്‍ ഇപ്പോഴും കടലിടുക്കിലൂടെ സര്‍വീസ് നടത്തുന്നുണ്ടെന്നാണ് യുഎസ് സൈന്യം വ്യക്തമാക്കുന്നത്.

News Now

Summary

crude oil prices rally after Iran closes Strait of Hormuz following US strikes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates